You are Here : Home / USA News

ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ 'കുടിയേറ്റ സാഹിത്യം' ചര്‍ച്ച

Text Size  

Story Dated: Friday, January 31, 2014 01:31 hrs UTC

 

താമ്പാ: ഫെബ്രുവരി ഒന്നാം  തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'കുടിയേറ്റ സാഹിത്യം (Diaspora Literature)' എന്നതായിരിക്കും ചര്‍ച്ചാ വിഷയം. റവ. സുനില്‍ കപ്പൂച്ചിന്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. പ്രഗല്‍ഭരായ അമേരിക്കന്‍ മലയാളികളായ എഴുത്തുകാര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. ഈ വിഷയത്തില്‍ താത്പര്യമുള്ള എല്ലാ  നല്ല ആളുകളെയും മാതൃഭാഷാ  സ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജനുവരി ഇരുപത്തിയഞ്ചാം  തീയതി നടന്ന അന്‍പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ഇന്ത്യ ഒരു റിപ്പബ്ലിക്?' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ ഭരണഘടനയുടെ ഉപക്രമത്തില്‍ പറയുന്ന പ്രകാരം പരമാധികാരമുള്ളതും  സ്ഥിതി സമത്വ വ്യവസ്ഥയുള്ളതും  മതനിരപേക്ഷമായതും ആയ ഒരു ജനാധിപത്യ ഭരണസംവിധാനമാണോ ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളത്? എന്ന വിഷയത്തെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുള്ള പ്രഗല്‍ഭരായ അമേരിക്കന്‍ മലയാളികള്‍ സംസാരിച്ചു.

പ്രൊഫ. എം. ടി. ആന്റണി, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, രാജു തോമസ്, മൈക്കിള്‍ മത്തായി, ജോണ്‍ ഒര്‍ലാണ്ടോ, സാം കുട്ടി സൗത്ത് കരോലിന, എബ്രഹാം പത്രോസ്, ജോണ്‍ എബ്രഹാം, അമ്മിണി ആന്റണി, .ഷീല ചെറു, പി. വി. ചെറിയാന്‍, ഡോ: ജോണ്‍ എന്‍. പി., ഡോ: രാജന്‍ മാര്‍ക്കോസ്, പി. പി. ചെറിയാന്‍,  റജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

 
ഇന്ത്യയുടെ പരമാധികാരം, എകാധിപധ്യത്തിന്റെയും കുടുംബവഴ്ചയുടെയും ഗുണദോഷങ്ങള്‍, 'കോമണ്‍ വെല്‍ത്ത്' അംഗത്വം, ചേരി ചേരാനയം, സ്ഥിതിസമത്വം  ഉല്പാദനവും വിതരണവും സര്‍ക്കാരില്‍ കേന്ദ്രീകൃതമാണോ? അഴിമതി, കൈക്കൂലി, സ്വജനപക്ഷവാദം, സംവരണത്തിന്റെ ഗുണദോഷങ്ങള്‍, സാമ്പത്തിക സംവരത്തിന്റെ ആവശ്യകത,  മതനിരപേക്ഷത  എല്ലാ മതങ്ങളും ഒരുപോലെയാണോ പരിഗണിക്കപ്പെടുന്നത്?  മതങ്ങളുടെ പേരിലുള്ള സംവരണം നല്ലതോ? ഏകീകൃത സിവില്‍ നിയമം ഉണ്ടോ? ജനാധിപത്യം എന്നാല്‍  ജനങ്ങളുടെ ഭരണം  പണം കൊടുത്ത് സമ്മതിദാനാവകാശം വാങ്ങുന്നത് ശരിയോ? മതങ്ങളുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍  പ്രാദേശിക പാര്‍ട്ടികള്‍ ഇവ ശരിയോ? കോടതികളില്‍ യുവര്‍ ഓണര്‍, ലോര്‍ഡ് വിളികള്‍ തുടരുന്നു. സഹ പൌരനെ എങ്ങിനെ ഇതുപോലെ വിളിക്കാനാവും? ഇങ്ങനയുള്ള ഒരുപാട് ചോദ്യങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തര്‍ പങ്കു വയ്ക്കുകയുണ്ടായി. പ്രസംഗങ്ങള്‍ പൊതുവെ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. മാവേലി നാട് ഭരിച്ചിരുന്ന കാലത്തെ പോലെയുള്ള ഭരണമാണ് വേണ്ടത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

 ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


14434530034  കോഡ്  365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.comഎന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395
Join us on Facebook  https://www.facebook.com/groups/142270399269590/

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.