You are Here : Home / USA News

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജണല്‍ കണ്‍വന്‍ഷന്‍ ജനുവരി 25ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, January 23, 2014 11:44 hrs UTC

 

ന്യൂയോര്‍ക്ക്:  55ല്‍പരം അംഗസംഘടനകളുമായി വെന്നിക്കൊടി പാറിച്ചുകൊണ്ട് മുന്നേറുന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ മുന്നോടിയായി വിവിധ റീജനുകളുടെ കണ്‍വന്‍ഷനും രജിസ്‌ട്രേഷന്‍ കിക്ക്ഓഫും നടത്തുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് മെട്രോ റീജന്റെ  ആഭിമുഖ്യത്തില്‍ റീജനല്‍ കണ്‍വന്‍ഷന്‍ നടത്തുന്നു.

ജനുവരി 25ന് ഫ്‌ലോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററിലാണ് (26 നോര്‍ത്ത് ടൈസന്‍ അവന്യൂ, ഫ്‌ലോറല്‍ പാര്‍ക്ക്) കണ്‍വന്‍ഷന്‍. 7 അംഗസംഘടനകളുള്ള ന്യൂയോര്‍ക്ക് മെട്രോ റീജന്‍ തദ്ദേശവാസികള്‍ക്ക് ഒരു കലാവിരുന്നുതന്നെ ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ കീനോട്ട് സ്പീക്കര്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു ആയിരിക്കും. ജൂഡി ബോസ്‌വര്‍ത്ത് (ടൗണ്‍ സൂപ്പര്‍വൈസര്‍, നോര്‍ത്ത് ഹേംസ്റ്റഡ്) വിശിഷ്ടാതിഥിയായിരിക്കും. 

അംഗ സംഘടനകളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കൊപ്പം, നൂപുര സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും. ന്യൂയോര്‍ക്ക് മെട്രോ റീജന്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളത്തില്‍, ജോസ് വര്‍ഗീസ്, ഡോ. ജേക്കബ് തോമസ്, എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അനിയന്‍ ജോര്‍ജ് ചെയര്‍മാനായി  പ്രവര്‍ത്തിക്കുന്ന കണ്‍വന്‍ഷന്‍ കമ്മിറ്റിയില്‍ ഏകദേശം 80 പേര്‍ അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ജോസ് എബ്രഹാം, ഫിലിപ്പ് മഠത്തില്‍, നാഷണല്‍ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സജി എബ്രഹാം, ഫോമയുടെ മുന്‍ ഭാരവാഹികളായ ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ്വേര്‍ഡ്, ഫോമാ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍, മുന്‍ ജനറല്‍ സെക്രട്ടറിയും 2014 കണ്‍വന്‍ഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററുമായ ജോണ്‍ സി. വര്‍ഗീസ് (സലിം) എന്നിവരും സന്നിഹിതരായിരിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റാന്‍ലി കളത്തില്‍ (ആര്‍.വി.പി.) 516 318 7175.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.