You are Here : Home / USA News

നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ ശാലോം ഫെസ്റ്റിവല്‍ ജൂലൈ 5, 6 തിയതികളില്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Sunday, January 19, 2014 04:55 hrs UTC

 

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ കേന്ദ്രമായി 2014 ല്‍ നടക്കുന്ന നോര്‍ത്തീസ്റ്റ്‌റീജിയണല്‍ ശാലോം ഫെസ്റ്റിവല്‍ ജൂലൈ 5, 6 ശനി, ഞായര്‍ ദിവസങ്ങളിലായി ന്യൂജേഴ്‌സിയില്‍ ലോദിയിലുള്ള ഫെലിഷ്യന്‍ കോളേജിന്റെ ആഡിറ്റോറിയത്തിലായിരിക്കും. അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍,ന്യൂയോര്‍ക്ക്‌, കണക്ടിക്കട്ട്‌, മസാച്യുസെറ്റ്‌സ്‌, ന്യൂഹാംഷയര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്കായാണ്‌ ന്യൂയോര്‍ക്ക്‌ റീജിയണല്‍ ശാലോം ഫെസ്റ്റിവല്‍ ക്രമീകരിച്ചിരിക്കുന്നത്‌.

ശാലോം ശുശ്രൂഷകളൂടെ നേതൃത്വത്തില്‍ ഏപ്രില്‍ മുതല്‍ അമേരിക്കയില്‍നിന്നും ഇംഗ്ലീഷ്‌ ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം അമേരിക്കയിലുടനീളം നടക്കാന്‍ പോകുന്ന മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള ധ്യാനശുശ്രൂഷകള്‍ക്ക്‌ പ്രത്യേക പ്രാധാന്യമുണ്ട്‌. ഫെസ്റ്റിവലിന്റെയും, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഇംഗ്ലീഷ്‌ ചാനലിന്റെയും വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്‌.

മലയാളത്തിലുള്ള ശുശ്രൂഷകളായിരിക്കും 5, 6 തിയതികളില്‍ നടക്കുക. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇംഗ്ലീഷില്‍ ശുശ്രൂഷകള്‍ ക്രമീകരിക്കുന്നുണ്ട്‌.

ശാലോം ടെലിവിഷന്‍ ചെയര്‍മാനും, സണ്‍ഡേ ശാലോം ചീഫ്‌ എഡിറ്ററുമായ ഷെവ. ബെന്നി പുന്നത്തറ, ശാലോം ടി. വി യിലൂടെ സുപരിചിതരായ ഡോ. ജോണ്‍ ഡി, ഫാ. ജോസഫ്‌ വയലില്‍ സി. എം. ഐ തുടങ്ങിയ പ്രശസ്‌ത വചന പ്രഘോഷകര്‍ ദൈവവചനം പങ്കുവെയ്‌ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.shalomworld.org

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.