You are Here : Home / USA News

ഡാലസില്‍ കേരളാ അസോസിയേയേഷന്‍ സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ഞായറാഴ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, January 18, 2014 01:34 hrs UTC

 

ഡാളസ്: കേരളാ  അസോസിയേഷന്‍  ഓഫ് ഡാലസിന്റെയും  ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 19 ഞായറാഴ്ച  ഡാലസില്‍  ടാക്‌സ് സെമിനാര്‍  സംഘടിപ്പിക്കുന്നു.  ഗാര്‍ലാന്‍ഡ് ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററില്‍ (3821 Broadway Blvd) ഉച്ചകഴിഞ്ഞു  3:30 നാണ് സെമിനാര്‍.

ടാക്‌സ് മേഖലയിലെ വിദഗ്ദ്ധനും  മുന്‍ ഐആര്‍എസ്  ഓഡിറ്ററുമായ ഹരി പിള്ള സിപിഎ യാണ് സെമിനാര്‍ നയിക്കുക. 2014 ലെ ഇന്‍കം ടാക്‌സ് ഫയലിങ്ങിലെ മാറ്റങ്ങള്‍ , ഇന്ടിവിജ്വല്‍ ഇന്‍കംടാക്‌സ്,  ഡിഡക്ഷന്‍സ് ആന്റ് ക്രെഡിറ്റ്, ഹെല്‍ത്ത് കെയര്‍ റീ ഫോം ആക്റ്റ്  തുടങ്ങി ടാക്‌സ് ഫയലിങ്ങ് സംബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. പങ്കെടുക്കുന്നവരുടെ സംശയനിവാരണത്തിനായി ചോദ്യോത്തരവേളയും സെമിനാറില്‍ നടക്കും.

സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍  സെക്രട്ടറി  തോമസ് വടക്കേമുറിയില്‍, കേരളാ  അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.