You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസ്സോസിയേഷന്‍ (ഗ്രേറ്റര്‍ ഫിലഡല്‍ഫിയ) മുപ്പത്താറാം വര്‍ഷികം ആഘോഷിച്ചു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, January 12, 2014 09:43 hrs UTC

ഫിലഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസ്സോസിയേഷന്‍ (ഗ്രേറ്റര്‍ ഫിലഡല്‍ഫിയ) മുപ്പത്താറാം വര്‍ഷികം ആഘോഷിച്ചു. ജോര്‍ജ്‌ ഓലിക്കല്‍ (പ്രസിഡന്റ്‌) അദ്ധ്യക്ഷനായി. ഭാരതത്തിന്റെ സനാതനമൂല്യങ്ങളും കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണങ്ങളും ഫിലഡല്‌ഫിയ യുടെ മേന്മകളും തന്മയീഭവിപ്പിച്ച്‌ വരും തലമുറകളിലേക്ക്‌ പകരുക എന്ന ലക്ഷ്യത്തിനാണ്‌ ഐ ഏ സി ഏ നില കൊള്ളുന്നതെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍ പറഞ്ഞു.

റവ. ഡോ. മാത്യു മണക്കാട്ട്‌ (ചെയര്‍മാന്‍) വാര്‍ഷിക സന്ദേശം നല്‍കി. `ഈ കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം ഐ ഏ സി ഏ സംഘടിപ്പിച്ച ഫെയ്‌ത്ത്‌ ഫെസ്റ്റ്‌ വിശ്വാസ പ്രഖ്യാപനത്തിന്റെ ഉള്‍ക്കരുത്തു തിളക്കിയതായി', ഇപ്പോള്‍ പ്രസാധനം ചെയ്യുന്ന കാത്തലിക്‌ ഡയറക്ടറി ഐക്യത്തിന്റെ പ്രാമാണിക പത്രമാണ്‌' ഡോ. മാത്യു മണക്കാട്ട്‌ വ്യക്തമാക്കി.

സീറോ മലബാര്‍ ചിക്കാഗോ രൂപതാ നിയുക്ത വികാരി ജനറാള്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ക്രിസ്‌മസ്‌- ന്യൂ ഇയര്‍ പ്രസംഗം നിര്‍വഹിച്ചു. നമ്മുടേത്‌ എന്ന്‌ ധാരണയിലുള്ള കാര്യ പരിപാടികളേക്കാള്‍ എന്റേത്‌ എന്ന ബോധ്യമുള്ള പരിപാടികള്‍ വിജയിക്കും; അതിനാല്‍ ഏര്‍പ്പെടുന്ന ജോലികളില്‍ ഇതെന്റേത്‌ എന്ന ചിന്ത ഓരോ പ്രവര്‍ത്തകരും ജ്വലിപ്പിക്കണമെന്ന്‌ ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ആശംസിച്ചു.

2009 നു ശേഷം കാത്തലിക്‌ അസ്സോസിയേഷന്‍; കര്‍മ്മപരിപാടികളുടെ പുനരുജ്ജീവനിക്ക്‌ കാത്തിരുന്ന നിര്‍ണ്ണയക ഘട്ടത്തില്‍; 2010 ലെ പ്രസിഡന്റും സെക്രട്ടറി ഡെയ്‌സി തോമസ്സും വിഭാവനം ചെയ്‌ത സരണികളിലൂടെ; ഫാ. ജോണ്‍ മേലേപ്പുറം ഐ ഏ സി ഏയ്‌ക്കു നല്‌കിയ നവജീവ നേതൃപ്രാഗത്ഭ്യത്തെ; കാത്തലിക്‌ ഫെയ്‌ത്ത്‌ ഫെസ്റ്റ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ നടവയല്‍ നന്ദിയോടെ അനുസ്‌മരിച്ചു.

കാത്തലിക്‌ ഡയറക്ടറി ചീഫ്‌ എഡിറ്റര്‍?ജോസ്‌ മാളേക്കല്‍ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ?എഡിറ്റോറിയല്‍ കമ്മറ്റി അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.

ടെസ്സി മാത്യു (സെക്രട്ടറി) വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജോസഫ്‌ മാണി (ട്രഷറാര്‍) അക്കൗണ്ട്‌സ്‌ വായിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്‌ ഫാമിലി ഡയറക്ടറി ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയ പ്രകാശനം കര്‍മ്മം നിയുക്ത വികാരി ജനറാള്‍ റവ. അഗറ്റിന്‍ പാലയ്‌ക്കാപറമ്പില്‍ നിര്‍വഹിച്ചു. ചീഫ്‌ എഡിറ്റര്‍ ജോസ്‌ മാളേക്കല്‍, എക്‌സിക്യൂട്ടിവ്‌ എഡിറ്റര്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ എന്നിവര്‍ രൂപകല്‌പന ചെയ്‌ത ഡയറക്ടറി ഈ രംഗത്തെ ആദ്യ രൂപമാണ്‌. ഫിലഡല്‍ഫിയാ സെന്റ്‌ ജൂഡ്‌ സീറോ മലങ്കര കാത്തലിക്‌ ചര്‍ച്ചിലെ 24 കുടുംബങ്ങളും, ഫിലഡല്‍ഫിയാ ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക്‌ മിഷന്‍ ചര്‍ച്ചിലെ 30 കുടുംബങ്ങളും, ഫിലഡല്‍ഫിയാ സെന്റ്‌. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ ചര്‍ച്ചിലെ 48 കുടുംബങ്ങളും, ഫിലഡല്‍ഫിയാ സെന്റ്‌. തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചിലെ 306 കുടുംബങ്ങളും പ്രഥമഘട്ടത്തില്‍ ഗ്രേറ്റര്‍ ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്‌ ഫാമിലി ഡയറക്ടറിയില്‍ പേരും കുടുംബ ഫോടോയും ചേര്‍ത്തി. ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിഡല്‍ഡല്‍ഫിയ; 36 വര്‍ഷങ്ങളിലൂടെ പ്രാപ്‌തമാക്കിയ വ്യാപ്‌തിയുടെ ദൃശ്യ മാതൃകയായി ഡയറക്ടറി. എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍?ആദരിച്ചു. എക്‌സിക്യൂടിവ്‌ എഡിറ്റര്‍ സിബിച്ചന്‍ ചെമ്പ്‌ളായിലിന്‌ രൂപകല്‌പ്പനയ്‌ക്കുള്ള പ്രശംസാ പത്രം ചെയര്‍മാന്‍ ഡോ. മാത്യു മണക്കാട്‌ സമ്മാനിച്ചു.

നൃത്ത ശ്രീ കലാ വിദ്യാലയത്തിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്തം ക്രിസ്‌മസ്‌ ന്യൂ ഇയര്‍?പൊരുളുകളുടെ പ്രതിരൂപ ഭംഗികളായി. സാന്ദ്രാ തെക്കുംതല കൊറിയോഗ്രഫി നിര്‍വഹിച്ചു.  ടെമ്പിള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ അവര്‍തരിപ്പിച്ച നൃത്തം വാര്‍ഷിക ആഘോഷത്തിന്‌ നിറമാല ചാര്‍ത്തി. ടെസ്സി മാത്യു (സെക്രട്ടറി) നന്ദി പ്രകാശിപ്പിച്ചു.

സണ്ണി പടയാറ്റില്‍ (വൈസ്‌ പ്രസിഡന്റ്‌), ഫിലിപ്‌ ഇടത്തില്‍, ഡോ. ജയിംസ്‌ കുറിച്ചി എന്നീ എക്‌സിക്യൂട്ടിവ്‌ കമ്മറ്റി അംഗങ്ങളും ആഘോഷ വിജയത്തിന്‌ നേതൃത്വം നല്‍കി. പയസ്‌ ജോണ്‍, ഡോ. റോയ്‌ അഗസ്റ്റിന്‍, അലക്‌സ്‌ ജോണ്‍, തോമസ്‌ നെടുമാക്കല്‍ എന്നിവര്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ അംഗങ്ങള്‍. റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, ഫാ. തോമസ്‌ മലയില്‍, ഫാ. സെല്‍വരാജ്‌ പിള്ള, (വൈസ്‌ ചെയര്‍മാന്‍, ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌), ജോസ്‌ പാലത്തിങ്കല്‍, (കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍), വിന്‍സന്റ്‌ ഇമ്മാനുവേല്‍, ജോസ്‌ വര്‍ഗീസ്‌ (ഓഡിറ്റേഴ്‌സ്‌)

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.