You are Here : Home / USA News

എക്യൂമെനിക്കല്‍ സംഗമവും സ്‌നേഹവിരുന്നും ശനിയാഴ്‌ച

Text Size  

Story Dated: Saturday, January 11, 2014 08:30 hrs UTC

ന്യൂയോര്‍ക്ക്‌: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക - യൂറോപ്പ്‌ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ സംഗമവും സ്‌നേഹവിരുന്നും സംഘടിപ്പിക്കുന്നു. കാനഡയിലുള്ള ടൊറന്റോ സെന്റ്‌ മാത്യൂസ്‌ മാര്‍ത്തോമാ ഇടവകയുടെ പാരീഷ്‌ ഹാളില്‍ ജനുവരി 11-ന്‌ ശനിയാഴ്‌ച ചേരുന്ന സ്‌നേഹസംഗമത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍, എക്യൂമെനിക്കല്‍ നേതാക്കള്‍, സഭാ ജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

രാവിലെ പത്തുമണിക്ക്‌ ആരംഭിക്കുന്ന സമ്മേളനത്തില്‍ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷതവഹിക്കുന്നതും കനേഡിയന്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ സെക്രട്ടറി റവ ഡോ. കേരണ്‍ ഹാമില്‍ട്ടണ്‍ പ്രധാന സന്ദേശം നല്‍കുന്നതുമാണ്‌. ആംഗ്ലിക്കന്‍ സഭാ പ്രതിനിധി ആര്‍ച്ച്‌ ഡീക്കന്‍ ബ്രൂസ്‌ മേയേഴ്‌സ്‌, യുണൈറ്റഡ്‌ സഭാ സെക്രട്ടറി റവ. ജോണ്‍ മാത്യു എന്നിവരും യോഗത്തില്‍ ആശംസയര്‍പ്പിക്കും. ടൊറന്റോയിലുള്ള മാര്‍ത്തോമാ ഇടവകകളുടെ വികാരിമാര്‍ റവ.ഡോ. ജോണ്‍ പണിക്കര്‍, റവ. വര്‍ഗീസ്‌ കെ. ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി വിവിധ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. ഭദ്രാസന കൗണ്‍സില്‍ അംഗം സഖറിയ മുളമൂട്ടില്‍ കണ്‍വനീനറായി നേതൃത്വം നല്‍കുന്ന സമ്മേളനത്തെ തുടര്‍ന്ന്‌ എക്യൂമെനിക്കല്‍ വിരുന്നും ക്രമീകരിച്ചിട്ടുണ്ട്‌. ഭദ്രാസനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ്‌ ഭദ്രാസന കൗണ്‍സില്‍ മീറ്റിംഗും ക്രമീകരിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.