You are Here : Home / USA News

മാതാവിനെ 9 തവണ കുത്തി പരിക്കേല്‍പ്പിച്ച 11 വയസ്സുക്കാരി അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 06, 2014 01:12 hrs UTC

ഡാളസ് : അമ്മ ദേഷ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന പതിനൊന്ന് വയസ്സുള്ള മകള്‍ അമ്മ ഉറങ്ങുന്ന സമയം അടുക്കളയില്‍ നിന്നും കറിക്കരിയുന്ന കത്തിയെടുത്ത് തലയിലും, മുഖത്തും, കഴുത്തിലും 9 തവണ കുത്തി പരിക്കേല്‍പ്പിച്ച വിവരം ഡാളസ് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 4 ശനിയാഴ്ച രാവിലെയാണ് പേര്‍ വെളിപ്പെടുത്താത്ത 11 വയസ്സുക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡാളസ് വില്ലേജ് ഫെയര്‍ ഡ്രൈവിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് ഈ ദയനീയ സംഭവം അരങ്ങേറിയത്. പതിനൊന്ന് വയസ്സുക്കാരിയുടെ സഹോദരനാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്.

 

കുത്തേറ്റ മാതാവ് മകളെ കീഴ്‌പ്പെടുത്തി കത്തി പിടിച്ചെടുക്കുമ്പോഴേക്കും രണ്ടുപേരും നിലത്തു വീണിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്നവരെ പോലീസ് എത്തിയാണഅ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുത്തേറ്റ സ്ത്രീയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരവും പോലീസ് പുറത്തു വിട്ടിട്ടില്ല. സെന്‍ട്രല്‍ മെത്തഡിസറ്റ് ആശുപത്രിയിലാണ് അമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത ഹെന്‍ട്രി വെയ്ഡ് ജുവനൈല്‍ സെന്ററിലേക്ക് കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി അമ്മയെ വിളിച്ചു കരഞ്ഞിരുന്നു എന്ന് കുടുംബസുഹൃത്ത് വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.