You are Here : Home / USA News

ഉല്ലാസത്തിരമാല 2014: വരുന്നു അമേരിക്കന്‍ ഉത്സവമേളം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 06, 2014 04:53 hrs UTC

 

ന്യൂയോര്‍ക്ക്‌: R&T പ്രൊഡക്ഷന്‍സ്‌ വീണ്ടുമെത്തുന്നു മറ്റൊരു സ്റ്റേജ്‌ ഷോ പരിപാടിയുമായി. റഹ്‌മാന്‍, വിനീത്‌ ശ്രീനിവാസന്‍, ശ്വേതാ മേനോന്‍ എന്നിവര്‍ മുന്നില്‍ നിന്ന്‌ നയിക്കുന്ന `ഉല്ലാസത്തിരമാല 2014' അക്ഷരാര്‍ഥത്തില്‍ തകര്‍ക്കും. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ്‌ ആര്‍. ആന്‍ഡ്‌ ടിക്കും സംവിധായകന്‍ ജി.എസ്‌. വിജയനും. 2014 മെയ്‌ 2 മുതല്‍ ജൂണ്‍ 1 വരെ നോര്‍ത്തമേരിക്കയില്‍ ഉല്‍സവമേളം തന്നെ.

സയനോര, തട്ടത്തിന്‍മറയത്ത്‌ ഫെയിം സച്ചിന്‍ വാര്യര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ സായാഹ്നങ്ങള്‍ സംഗീതസാന്ദ്രമാക്കും. ആടിത്തിമിര്‍ക്കാന്‍ യുവ നടീനടന്മാരും പേരെടുത്ത നര്‍ത്തകരുമായ രചന, വിഷ്‌ണുപ്രിയ, മണിക്കുട്ടന്‍. സെലിബ്രിട്ടി ക്രിക്കറ്റില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉപനായകന്‍ കൂടിയാണ്‌ മണിക്കുട്ടന്‍.

മഴവില്‍ മനോരമയുടെ കോമഡി ഫെസ്റ്റിവെല്‍ സീസണ്‍ 2 വിജയികളായ ടീം റോമന്‍സാണ്‌ ചിരിയുടെ മാലപ്പടക്കത്തിന്‌ തിരികൊളുത്തുക. കലാഭവന്‍ ബിജു, കലാഭവന്‍ ജോബി, കലാഭവന്‍ രാഗേഷ്‌, പിന്നെ ശിവദാസ്‌ മട്ടന്നൂരും പോരെ പൊടിപൂരം.

ആര്‍. ആന്‍ഡ്‌ ടിയും ജി.എസ്‌. വിജയനും ഒരുമിക്കുന്നതിത്‌ മൂന്നാം തവണയാണ്‌. 2009 ല്‍ ശ്രീനിവാസന്‍ നയിച്ച ശ്രീനിയാന്‍ ട്വന്റിട്വന്റിയും 2011 ല്‍ റഹ്‌മാന്‍- വിനീത്‌ ശ്രീനിവാസന്‍ ടീമിന്റെ മാവേലി എഫ്‌എമ്മും വന്‍ഹിറ്റായിരുന്നു. ഈ വര്‍ഷം ഉല്ലാസത്തിരമാലയിലൂടെ അമേരിക്കയില്‍ ഹാട്രിക്‌ വിജയത്തിനുള്ള പടപുറപ്പാടിലാണ്‌ ഇവര്‍.

മുന്‍വര്‍ഷങ്ങളിലെന്നപോലെ അമേരിക്കയെ ഇളക്കിമറിച്ച സ്റ്റേജ്‌ഷോ പരിപാടികള്‍ ഇവന്റ്‌ മാനേജ്‌ ചെയ്‌ത കേരള്‍ടുഡേ ഡോട്ട്‌കോമാണ്‌ ആര്‍ ആന്‍ഡ്‌ ടിക്കുവേണ്ടി ഉല്ലാസത്തിരമാലയും ഇവന്റ്‌ മാനേജ്‌ചെയ്യുന്നത്‌.

അടിപൊളി സ്‌കിറ്റും ഡാന്‍സും മധുരമനോഹരഗാനങ്ങള്‍, ചിരിയുടെ അമിട്ട്‌ സ്റ്റേജ്‌ഷോ പരിപാടിയുടെ ചക്രവര്‍ത്തികള്‍ ആര്‍. ആന്‍ഡ്‌ ടിയും ജി.എസ്‌ വിജയനും, കേരള്‍ടുഡേയും ഒന്നിക്കുമ്പോള്‍ ഉറപ്പിക്കാം ഉല്ലാസത്തിരമാല 2014 അടിപൊളിയാവും. നമുക്കൊന്നു ചേര്‍ന്ന്‌ ഉല്ലസിക്കാം, ഉല്ലാസത്തിരമാലയില്‍ ആടിത്തകര്‍ക്കാം.

വിശദവിവരങ്ങള്‍ക്ക്‌ ഷിബു (516 859 2531.).

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.