You are Here : Home / USA News

ജര്‍മനിയിലെ ഡോക്ടറന്മാരുടെ എണ്ണം ആപല്‍ക്കരമായി കുറയുന്നു

Text Size  

Story Dated: Monday, December 30, 2013 11:07 hrs UTC

 

ബെര്‍ലിന്‍: ജര്‍മനിയിലെ ഡോക്ടറന്മാരുടെ എണ്ണം ആപല്‍ക്കരമായി കുറയുന്നതായി ഡോക്ടറന്മാരുടെ കേന്ദ്ര സംഘടന കെ.ബി.വി. വെളിപ്പെടുത്തി. ഗ്രാമങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന ജനറല്‍ മെഡിക്കല്‍ ഡോക്ടറന്മാരുടെയും, സ്‌പെ്ഷ്യലിസ്റ്റുകളുടെയും എണ്ണം വളരെയേറെ കുറഞ്ഞ് രോഗികള്‍ക്ക് ആവശ്യ സമയങ്ങളില്‍ ചികിത്സാ സൗകര്യം കിട്ടാതെ വരുന്നു.


മൊത്തം എണ്ണത്തില്‍ കുറവ് വന്നുകൊണ്ടിരിക്കുന്ന ജര്‍മനിയിലെ മെഡിക്കല്‍ ഡോക്ടറന്മാര്‍ വലിയ നഗരങ്ങളിലും, സ്‌പെ്ഷ്യല്‍ ക്ലിനിക്കുകളിലും മാത്രം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു.

ഇപ്പോഴത്തെ പഠനമനുസരിച്ച് 2600 ഡോക്ടര്‍ പ്രാക്ടീസുകള്‍ ജര്‍മനിയില്‍ കുറവുള്ളതായി കണ്ടെത്തി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുറവുള്ള പ്രാക്ടീസുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയലികം
വരുമെന്ന് ഡോക്ടര്‍ന്മാരുടെ സംഘടന പറയുന്നു.

ജര്‍മനിയിലെ ഡോക്ടറന്മാരുടെ അഭാവം കണക്കിലെടുത്ത് മെഡിസിന്‍ പഠനത്തിന് വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യതയായ 'അബിറ്റോര്‍' (13 -ന്നാം ക്ലാസ്) വേണ്ടെന്ന് വയ്ക്കാനും ജര്‍മന്‍ ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. പഠിക്കാന്‍ മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയിലെ മെഡിസിന്‍ പഠനത്തിനുള്ള ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താം. ജര്‍മന്‍ ഗവര്‍മെന്റ് സംഘടനയായ 'ഡാഡ്' ഈ വിഷയത്തില്‍ കൂടുതല്‍ വിവരം നല്‍കും. താഴ കൊടുത്തിരിക്കുന്ന 'ഡാഡ്' വെബ് സൈറ്റ് സന്ദര്‍ശിക്കുക.https://
www.daad.de/en/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.