You are Here : Home / USA News

സ്പെല്ലിങ് ബീ മത്സരവും, സ്റ്റാര്‍ സിംഗര്‍ സംഗീത സായാഹ്നവും ന്യൂജേഴ്സിയില്‍

Text Size  

Story Dated: Saturday, December 28, 2013 02:32 hrs UTC

 

ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ജനകീയ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) ആഭിമുഖ്യത്തില്‍ സ്പെല്ലിങ് ബീ മത്സരവും, സ്റ്റാര്‍ സിംഗര്‍ സംഗീത സായാഹ്നവും 2014 മെയ് മാസത്തില്‍ മഞ്ചിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22-നു കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
 
ന്യൂജേഴ്സിയിലെ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന ഈ മത്സരങ്ങളില്‍ എല്ലാ പ്രായ വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്കും പങ്കെടുത്ത് അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ സാധിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സെര്‍ട്ടിഫിക്കേറ്റുകളും നല്‍കും. ഈ മത്സരങ്ങള്‍ കൂടാതെ എഴുത്തിനെയും വായനയെയും വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി യുവജനങ്ങള്‍ക്കായി ഒരു എഴുത്തുമത്സരവും വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതാണെന്നും പ്രസിഡന്റ് ഷാജി വര്‍ഗ്ഗീസ് പറഞ്ഞു.
 
പ്രസിഡന്റ് ഷാജി വര്‍ഗ്ഗീസ്, സെക്രട്ടറി ഉമ്മന്‍ ചാക്കോ, വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി,  ജോ.സെക്രട്ടറി അരുണ്‍ സദാശിവന്‍, ട്രഷറര്‍ സുജാ ജോസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജയിംസ് ജോയി, ബി.ഒ.ടി മെംബര്‍ രാജു ജോയി എന്നിവര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.