You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന്‌ 18 കണ്‍വീനര്‍മാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 13, 2013 12:19 hrs UTC

ന്യൂജേഴ്‌സി: 2014 ജൂണ്‍ 26-ന്‌ ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ഫോമാ ദേശീയ കണ്‍വന്‍ഷന്‌ ചുക്കാന്‍ പിടിക്കാന്‍ 18 കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തതായി ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യ, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ അറിയിച്ചു. എ.വി ജോര്‍ജ്‌ (വെസ്റ്റ് ചെസ്റ്റര്‍), തോമസ്‌ മാത്യു (യോങ്കേഴ്‌സ്‌), അജിതാ മേനോന്‍ (മിഡ്‌ ഹഡ്‌സണ്‍), ജോസ്‌ ഏബ്രഹാം (സ്റ്റാറ്റന്‍ ഐലന്റ്‌), സജി ഏബ്രഹാം (ക്യൂന്‍സ്‌), സെബാസ്റ്റ്യന്‍ ജോസഫ്‌ (ന്യൂജേഴ്‌സി), ജിബി തോമസ്‌ (ന്യൂജേഴ്‌സി), റോയി ജേക്കബ്‌ (ഫിലാഡല്‍ഫിയ), വിന്‍സന്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടണ്‍ ഡി.സി), വിന്‍സെന്റ്‌ ബോസ്‌ മാത്യു (സാന്‍ഫ്രാന്‍സിസ്‌കോ), സാം ഉമ്മന്‍ (ലോസ്‌ആഞ്ചലസ്‌), ജയിംസ്‌ ഇല്ലിക്കല്‍ (താമ്പാ), തോമസ്‌ ഓലിയാംകുന്നേല്‍ (ഹൂസ്റ്റണ്‍), ബോബി സേവ്യര്‍ (കാനഡ), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ (ഷിക്കാഗോ), ഷമീനാ റാവുത്തര്‍ (കണക്‌ടിക്കട്ട്‌) എന്നിവരാണ്‌ ഫോമാ കണ്‍വന്‍ഷന്റെ ഏഴുപതോളം കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അംഗ സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌ മികവ്‌ തെളിയിച്ച കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരുടെ കരങ്ങളില്‍ 2014 ഫോമാ കണ്‍വന്‍ഷന്‍ തികച്ചും ഭദ്രമായിരിക്കുമെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌, കോര്‍ഡിനേറ്റര്‍ ജോണ്‍ സി. വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More