You are Here : Home / USA News

നെല്‍സണ്‍ മണ്ടേലയ്‌ക്ക്‌ ഫോമയുടെ ആദരാഞ്‌ജലി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 10, 2013 12:32 hrs UTC

ഫിലാഡല്‍ഫിയ: ദിവംഗതനായ നെല്‍സണ്‍ മണ്ടേലയുടെ സ്‌മരണയ്‌ക്ക്‌ ഫോമ ആദരാഞ്‌ജലി അര്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്‌ അന്ത്യംകുറിച്ച പോരാട്ട നായകന്‍ മണ്ടേല സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ത്യാഗപൂര്‍ണ്ണമായ സമരത്തിലൂടെ ലോക ചരിത്രത്തെയാകെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫോമയ്‌ക്കുള്ള അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു. ഫോമയുടെ അനുശോചന സന്ദേശം ദക്ഷിണാഫ്രിക്കന്‍ നയതന്ത്രകാര്യാലയത്തിന്‌ ഔദ്യോഗികമായി അയച്ചുകൊടുത്തു.