You are Here : Home / USA News

യുവ ഐ ടി എൻജിനീയർ ഷാജിനേഷ് പൂത്താലം കുന്നത്ത് (33) കാലിഫോർണിയയിൽ നിര്യാതനായി

Text Size  

Story Dated: Friday, April 24, 2020 03:15 hrs UTC

 
ടോം തരകൻ, സാൻ ഫ്രാൻസിസ്കോ
 
 
സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ:ബെല്‍മോണ്ട് സിറ്റിയില്‍ താമസിച്ചിരുന്ന യുവ ഐ ടി എന്‍ജിനീയര്‍ ഷാജിനേഷ് പൂത്താലം കുന്നത്ത് (33) ഏപ്രില്‍ 22 ന് നിര്യാതനായി.
 
ഉറക്കത്തിനിടയില്‍ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. മ്രുതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം ഇന്നോ നാലെയോ ലഭിക്കും
 
 
ഭാര്യ സ്‌നേഹയുംമകള്‍ സിയാ (2)യും കഴിഞ്ഞ വര്‍ഷമാണ് ഷാജിനേഷിന്റെ അടുത്തെത്തിയത്.
 
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. ജോണ്‍സണ്‍ & ജോണ്‍സണ്‍ കാലിഫോര്‍ണിയബെല്‍മോണ്ട് ഓഫീസിലെ സോഫ്റ്റ്-വെയര്‍ എന്‍ജിനീയര്‍ ആയിരുന്നു. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലും കണ്ണൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലും ബിര്‍ളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും പഠനം പൂര്‍ത്തീകരിച്ച ഷാജിനേഷ് കൊച്ചി നെസ്റ്റ് ടെക്‌നോളജിയിലും ജോലി ചെയ്തിരുന്നു.
 
സംസ്‌കാര വിവരങ്ങള്‍ പിന്നീട് അറിയിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.