You are Here : Home / USA News

ന്യുയോര്‍ക്ക് സ്റ്റേറ്റില്‍ മരണ നിരക്കിൽ വീണ്ടും കുറവ്-540 പേർ

Text Size  

Story Dated: Sunday, April 19, 2020 11:36 hrs UTC

 
 
ന്യു യോര്‍ക്ക്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ രണ്ടാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തി-540 പേര്‍. മുന്‍ ദിനങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തോളം കുറവ്. ഇതൊരു വലിയ നേട്ടമായി ഗവര്‍ണര്‍ ആന്‍ഡ്രു കോമോയും വിലയിരുത്തി.
 
വൈറസ് ഉച്ചസ്ഥായിയിലെത്തിയ ശേഷം താഴോട്ടു പോകുന്നതായാണു എല്ലാ കണക്കുകളും കാണിക്കുന്നതെന്നു ഗവര്‍ണര്‍ പറഞ്ഞു. ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നവരുടെയും വെന്റ്‌ലേറ്ററിലാകുന്നവരുടെയും എണ്ണം ചെറുതായി കുറഞ്ഞു. എങ്കിലും പ്രതിദിനം ഇപ്പോഴും രണ്ടായിരത്തിനടുത്ത് ആളുകള്‍ ആശുപത്രിയിലെത്തുന്നു എന്നത് വേദനാ ജനകമാണ്.
 
 
 
നഴ്‌സിംഗ് ഹോമുകളിലാണു ഒരുപാട് മരണം സംഭവിച്ചിരിക്കുന്നത്‌ 
 
അതേ സമയം കോവിഡ് 19 ബാധിച്ച് രോഗം ഭേദമായവര്‍ക്ക് വൈറസ് ബാധ വീണ്ടുമുണ്ടാകുന്നത് തടയാന്‍ ശരീരം പ്രതിരോധശേഷി നേടുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന.
 
നിരവധി രാജ്യങ്ങളില്‍ രോഗം ഭേദമായവരില്‍ നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ച് ചികിത്സക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍, ഈ പരിശോധനകളില്‍ കൂടി വ്യക്തികള്‍ രോഗത്തിനെതിരെ പ്രതിരോധം നേടിയെന്നോ രോഗം അവരില്‍ വീണ്ടും ബാധിക്കില്ലെന്നോ കണ്ടെത്താനാകില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
 
ഇതിനെ പിന്തുണച്ച് സാംക്രമിക രോഗ വിദഗ്ധര്‍ രംഗത്തെത്തുകയും ചെയ്തു. രോഗം ഒരിക്കല്‍ വന്നവര്‍ക്ക് അത് വീണ്ടും വരില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.