You are Here : Home / USA News

കോവിഡ് പ്രതിരോധ യജ്ഞങ്ങളില്‍ സോ ആന്‍ഡ് സേവ് വൊളന്‍റിയര്‍ സംഘം വ്യത്യസ്തമാകുന്നു.

Text Size  

Story Dated: Wednesday, April 08, 2020 12:40 hrs UTC

 
 
ടൊറന്‍റോ: കോവിഡ് പ്രതിരോധ യജ്ഞങ്ങളില്‍ സോ ആന്‍ഡ് സേവ് വൊളന്‍റിയര്‍ സംഘം വ്യത്യസ്തമാകുന്നു. കൊറോണാ വൈറസ് പ്രതിരോധത്തിലെ അവശ്യഘടകങ്ങളിലൊന്നായ മാസ്കുകളുടെ ലഭ്യത കുറയുന്ന പശ്ചാത്തലത്തില്‍ തുണികൊണ്ട് മാസ്ക് നിര്‍മിക്കുന്നതിനുള്ള തിരക്കിലാണ് ഇവര്‍. 
 
മിസ്സിസാഗ കേരള അസോസിയേഷന്‍ (എംകെഎ), കനേഡിയന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മുസ്‍ലിംസ് മര്‍ച്ചന്‍റ് ഫെഡറേഷന്‍, തമിഴ്നാട് മള്‍ട്ടികള്‍ച്ചറല്‍ അസോസിയേഷന്‍ കാഡന (ടിഎംഎസി) എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാമെന്നതാണ് തുണികൊണ്ടുള്ള മുഖാവരണത്തിന്‍റെ പ്രയോജനം. 
 
അധികസംരക്ഷണത്തിന് അവശ്യമെങ്കില്‍ എന്‍95, ഹെപ ഫില്‍റ്ററുകളും പ്രയോജനപ്പെടുത്താന്‍ പാകത്തിന് കോട്ടണ്‍ കോട്ടണ്‍ തുണി ഉപയോഗിച്ചാണ് മാസ്ക് തയാറാക്കുന്നത്. അന്‍സാര്‍ എം.കെ., ദിവ്യ ചന്ദ്രശേഖരന്‍, മുഹമ്മദ് ഷാഫി തുടങ്ങിയവരാണ് വൊളന്‍റിയര്‍ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മഹാമാരി പടരുന്നതിന് തടയിടുകയെന്നതിനൊപ്പം ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതത്തില്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയിലേക.ശ്രദ്ധക്ഷണിക്കുന്നതിനുമാണ് ഈ എളിയ ഉദ്യമമെന്ന് എംകെഎ പ്രസിഡന്‍റ് പ്രസാദ് നായര്‍ അറിയിച്ചു.
 
      മാസ്ക് നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ആദ്യ ബാച്ച്  ഉടന്‍ വിതരണത്തിന് തയാറാകും.ബെസ്റ്റ് ഡ്രേയ്പ്രി ഹോം ഡെക്കോറിലെ ആരിഫാണ് ഇതിന് ആവശ്യമായ തുണികള്‍ നിസാരതുകയ്ക്ക് ലഭ്യമാക്കിയത്.പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് തുണി മാസ്ക് പദ്ധതി യാഥാര്‍ഥ്യമാക്കുക. യുവാക്കളും കുട്ടികളും സ്ത്രീകളുമടങ്ങുന്ന വൊളന്‍റിയര്‍മാരാണ് യജ്ഞത്തില്‍ പങ്കാളികളാകുന്നത്.
 
    മാസ്ക് ഉപയോഗിക്കുന്നവരും ആദ്യം അവ കഴുകിയിട്ടുവേണം ഉപയോഗിച്ചുതുടങ്ങാന്‍.ദിവസേന ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കിയിട്ടെ ഉപയോഗിക്കാവൂ.ഇത്തരത്തിലുള്ള മുഖാവരണം കോവിഡ് പടരുന്നത് തടയാന്‍ ഉപകരിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 
          മാസ്ക് ആവശ്യമുള്ളവരും മാസ്ക് നിര്‍മാണ യജ്ഞത്തില്‍ പങ്കാളികളാകാനും താല്‍പര്യമുള്ളവര്‍ എംകെഎയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: (647) 643-8052. ഇ-മെയില്‍: sewnsave.ca@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.