You are Here : Home / USA News

അമേരിക്കയില്‍ തരംഗം സൃഷ്ടിക്കാന്‍ സ്റ്റീഫന്‍ ദേവസ്സി എത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 18, 2013 11:36 hrs UTC

ന്യൂജേഴ്‌സി. കീബോര്‍ഡ്‌ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ക്രിസ്‌ത്യന്‍ ഭക്തിഗാനപരമ്പര 2014 മെയ്‌ ജൂണ്‍- മാസങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും പര്യടനം നടത്തുന്നു. ഇത്‌ ആദ്യമായാണ്‌ സ്റ്റീഫന്‍ ദേവസ്സി സ്വന്തം ബാന്‍ഡ്‌ ആയ സോളിഡുമായ്‌ അമേരിക്കയില്‍ എത്തുന്നത്‌. സ്റ്റീഫനു പുറമേ ജോസി ജോസ്‌ (ഗിത്താര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിസ്‌ (പെര്‍ക്കഷന്‍), ജോസ്‌ പീറ്റര്‍ (ഫ്‌ളൂട്ട്‌/സാക്‌സഫോണ്‍) എന്നിവരാണ്‌ മറ്റ്‌ സംഗീതജ്ഞര്‍. പ്രശസ്‌ത പിന്നണി ഗായകരായ ബിനോയ്‌ ചാക്കോ, സിസിലി എബ്രഹാം , ജോബ്‌ കുര്യന്‍ , ഇമ്മാനുവേല്‍ ഹെന്റി എന്നിവരാണ്‌ ഗായകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഗില്‍ബെര്‍ട്ട്‌ 201 926 7477.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.