You are Here : Home / USA News

പെലോസി മോഡല്‍ ഇമ്പീച്ച് പാതി വെന്ത ക്രിസ്സ്മസ് കേക്കു പോലെ

Text Size  

Story Dated: Sunday, December 22, 2019 02:11 hrs UTC

 
 
 
ഇമ്പീച്ച് നാടകത്തിനുശേഷം ഡെമോക്രാറ്റ് നേതാക്കള്‍ താനേ വിഡ്ഢിവേഷം കെട്ടി വീണ്ടും അരങ്ങത്ത്. ഇമ്പീച്ച് നടപടി പൂര്‍ത്തീകരിക്കുന്നതിന് വെറുതെ ഹൗസില്‍ ഒരു പ്രമേയം പാസ്സാക്കിയാല്‍ പോര. ഒരു സാധാരണ ബില്ല് പോലും സെനറ്റു കൂടി പാസ്സാക്കണം.
 
ഹൗസിനു വേണമെങ്കില്‍ എല്ലാ ദിനവും ആരെ വേണമെങ്കിലും ഇമ്പീച്ചു ചെയ്യാം. നാളെ വേണമെങ്കില്‍ ട്രമ്പ് ധരിച്ച നെക്ക് ടൈയുടെ നിറം നിയമലംഘനം എന്ന കുറ്റം ചുമത്തി ഇമ്പീച്ചു ചെയ്യാം. ആയതിനാലാണ് ഭരണഘടന രണ്ടു ഘട്ടങ്ങള്‍ ഈ നടപടിയുടെ പൂര്‍ത്തീകരണത്തിന് നിര്‍ദ്ദേശിക്കുന്നത്.
 
ബില്‍ ക്ലിന്റന്റെ കാര്യത്തില്‍ നടന്നത് ഇതാണ്, ഹൗസ് ഇമ്പീച്ചു ചെയ്ത് സെനറ്റിലേയ്ക്ക് കൈമാറി. അത് പൂര്‍ത്തീകരിക്കുന്നതിന്. സെനറ്റ് വിചാരണ നടന്നു. ക്ലിന്റ്റനെ വെറുതേവിട്ടു
 
എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ കേസില്‍ സ്പീക്കര്‍ പോലോസി നടപടി സെനറ്റിലേയ്ക്ക് നീക്കാതെ തലസ്ഥാനത്തു നിന്നും സ്ഥലം വിട്ടിരിക്കുന്നു.
 
ഡെമോക്രാറ്റ്സ് മാധ്യമങ്ങളുടെചോദ്യങ്ങള്‍ക്ക് നല്‍കുന്ന ഉത്തരം തികച്ചും അപഹാസ്യകരം. പെലോസി 'സെനറ്റ് ഈ നടപടി എങ്ങിനെ മുഴുമിപ്പിക്കും എന്നതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ തനിക്ക് മുന്‍കൂര്‍ അരിയണം'
 
ഇതിന് സെനറ്റ് ലീഡര്‍ മിച്ച് മക്കോണെല്‍ നല്കിയ മറുപടി 'അത് നണ്‍ഓഫ് യുവര്‍ ബിസിനസ്'
 
അമേരിക്കന്‍ ഭരണത്തില്‍, ഭരണകൂടത്തിന് മൂന്നു തുല്യ, സ്വതന്ത്ര ശാഖകകളാണുള്ളത്. സഹകരിക്കാം അഭ്യര്‍ത്ഥനകള്‍ നടത്താം അതിനുപരി ഒന്നും അവകാശപ്പെടുന്നതിനോ, ആജ്ഞാപിക്കുന്നതിനോ അധികാരമില്ല.
 
എന്താണ് ഈ സാഹചര്യത്തില്‍ ഡെമോക്രാറ്റ്‌സിന്റ്റെ ഉദ്ദേശം? ഈ ഇമ്പീച്ചു നടപടിക്ക് പൊതുജന തുണ ഇല്ലെന്ന് അഭിപ്രായ വോട്ടുകള്‍ കാട്ടുന്നു. അതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയിക്കുന്നസെനറ്റില്‍ വീണ്ടും വിചാരണ വന്നാല്‍ രണ്ട് ആര്‍ട്ടിക്കിള്‍ ഓഫ് ഇമ്പീച്ചുമെന്റ്റും കാറ്റില്‍ കരിയില എന്നപോലെ പറന്നുപോകും.
 
ഒന്ന് നിയമം നടത്തുന്നതില്‍ കോണ്‍ഗ്രസില്‍ട്രമ്പ് തടസം നിന്നു. വെറും അവ്യക്തമായ ആരോപണം. ഇത് ഹൗസില്‍ ചര്‍ച്ച നടത്തി പലേ വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ കേട്ടു അല്ലാതെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല.
 
രണ്ട് അധികാര ദുര്‍വിനിയോഗം അതിനും ഒരു കോടതിയില്‍ വിലപ്പോകുന്ന വാദഗതികള്‍ ഡെമോക്രാറ്റ് നേതാക്കള്‍ക്കില്ല. എല്ലാം ഊഹാപോഹങ്ങള്‍. സി എന്‍ എന്‍ പോലും ഇതില്‍ സന്തുഷ്ടമല്ല.
 
ഇപ്പോള്‍ ഏതാനും നേതാക്കള്‍ പറയുന്നത് തങ്ങളുടെ ഉദ്ദേശം ട്രംപിനെ പൊതുജന സമഷം അവഹേളിക്കുക കുറേ ചെളിവാരി എറിയുക അങ്ങനെ തങ്ങളുടെ അമര്‍ഷം തീര്‍ക്കുക. പാര്‍ട്ടി അണികളോട് പറയാമല്ലോ തങ്ങളുടെ ജോലി നടത്തി, എന്നാല്‍ സെനറ്റ് അവരുടെ പണി ചെയ്യുന്നില്ല.
 
ഇവിടെ ഡെമോക്രാറ്റ്സ് നടത്തുന്ന ഈ കളികളില്‍യാതൊരു സാമാന്യബോധവും കാണുന്നില്ല. ഒരാളുടെ പേരില്‍ കുറ്റാരോപണം നടത്തി ഒരാളെ കള്ളനെന്ന് മുദ്രകുത്തി എന്നാല്‍ അത് കോടതിയില്‍ തെളിയിക്കൂ എന്നു പറഞ്ഞാല്‍ അതിപ്പോള്‍ പറ്റില്ല. ഇവിടെ ആരാരെ വിഡ്ഢിവേഷം കെട്ടിക്കുന്നു?
 
ട്രംപിന് വേണമെങ്കില്‍ പരമോന്നത കോടതിയെ സമീപിക്കാം. ഇമ്പീച്ചു നടപടി കോണ്‍ഗ്രസ് പൂര്‍ത്തിയാക്കുന്നില്ല ആയതിനാല്‍ ഇപ്പോള്‍ നടന്നിട്ടുള്ള നടപടികള്‍ അസാധുവാക്കണം എന്ന ആവശ്യവുമായി. എന്തായാലും പോലോസിക്കും കൂട്ടര്‍ക്കും ഈ ബബബാ ഉത്തരങ്ങളുമായി അധികനാള്‍ മുന്നോട്ടു പോകുവാന്‍ പറ്റില്ല.
 
കള്ളക്കളികളിലൂടെ ഡൊണാള്‍ഡ് ട്രംപിനെ 2020 തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താം എന്നത് വ്യാമോഹം
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.