You are Here : Home / USA News

അരുണ്‍ നെല്ലാമറ്റം ലോക കേരള സഭ അംഗം; ജോസ് കാടാപുറം, ബേബി ഊരാളില്‍, ഇ എം സ്റ്റീഫന്‍, രാംദാസ് പിള്ള തുടരും

Text Size  

Story Dated: Friday, December 20, 2019 01:53 hrs UTC

 
തിരുവനന്തപുരം: പ്രളയകാലത്ത് ഏറ്റവും വലിയ തുക സമാഹരിച്ച അരുണ്‍ നെല്ലാമറ്റം (ചിക്കാഗോ) ലോക കേരള സഭ അംഗമായി തെരെഞ്ഞെടുക്കപെട്ടു. ജോസ് കാടാപുറം, ബേബി ഊരാളില്‍, ഇ എം സ്റ്റീഫന്‍ , രാംദാസ് പിള്ള എന്നിവരെ രണ്ടാമതുംഅംഗങ്ങളായി തുടരും
 
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി12, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്‌സില്‍ ചേരും. ലോക കേരള സഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്നതിനാല്‍ പകരം അംഗങ്ങളെ തെരഞ്ഞെടുത്തു .
 
പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തറ്റു പരമാവധി രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയില്‍ ആയിരുന്നു . പ്രവാസത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തി കേരളത്തിലെ യുവജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള വേദിയായി വിദേശ തൊഴിലുടമാ സമ്മേളനം മാറാണെമെന്നു കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നു .
 
ലോക കേരള സഭയുടെ മുന്നോടിയായി ഓപ്പണ്‍ ഫോറങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ശില്‍പ്പശാല എന്നിവയുണ്ടാകും. തിരുവനന്തപുരത്ത് പുഷ്‌പ്പോത്സവം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
 
സമാപന സമ്മേളനം 3ന് വൈകിട്ട് നിശാഗന്ധിയിലായിരിക്കും.
 
ഇത്തവണ അമേരിക്കയില്‍ നിന്ന് യുവാക്കളുടെ പ്രതിനിധിയായി അരുണ്‍ നെല്ലാമറ്റം തെരഞ്ഞെടുക്കപ്പെട്ടു . സ്വന്തമായി സ്റ്റാര്‍ട്ടപ്പ് കമ്പനി ഓട്ടോബോട് ഉണ്ട്. മെറ്റല്‍ പ്രോഡക്ട്‌സിന്റെ എക്‌സ്‌പോര്‍ട് ബിസിനസിനു പുറമെ ചിക്കാഗോയില്‍ റീറ്റെയ്ല്‍ ബിസിനസ്സും അരുണിന് സ്വന്തമായി ഉണ്ട് .
 
കേരളം നേരിട്ട കടുത്ത പ്രളയത്തില്‍ ഫേസ് ബുക്ക് വഴി സമാഹരിച്ച 12 കോടി രൂപ ചീഫ് മിനിസ്റ്റര്‍ റിലീഫ് ഫണ്ടിലേക്കു കൈമാറിയാണ് അരുണ്‍പ്രവാസികളില്‍ശ്രദ്ധേയനായത് .രാഷ്ട്രീയ ജാതിമത ചിന്തക്കതീതമായി കേരളത്തെ സ്‌നേഹിക്കുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയാണ് അരുണ്‍ .
 
മാധ്യമ രംഗത്തു സുപരിചതനായ ജോസ് കാടാപുറം കൈരളി ടിവി യൂ എസ് ഓപ്പറേഷന്‍ഹെഡ് കൂടിയാണ്. കഴിഞ്ഞ ലോക കേരള സഭയില്‍ അവതരിപ്പിച്ച പ്രൊജക്റ്റ് കൂടാതെ അമേരിക്ക ഉള്‍പെടെ വിദേശരാജ്യങ്ങളില്‍ ജോലി കിട്ടുന്നതിനെ ഉള്ള പുതിയ കരിക്കുലം നിര്‍ദ്ദേശങ്ങളുമായാണ് ഇത്തവണ ലോക കേരളസഭയില്‍ പങ്കെടുക്കുന്നത് .
 
അമേരിക്കന്‍ മലയാളി ബിസിനസ് രംഗത്ത് തിളങ്ങിയ ബേബി ഊരാളില്‍കേരളത്തിലെ ആരോഗ്യരംഗത്തുആധൂനിക രീതിയിലുള്ള ലബോറട്ടറികള്‍ വിദേശ മലയാളികുളുടെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രോജെക്റ്റുമായാണ് സഭയില്‍ പങ്കെടുക്കുന്നത്
 
കേരള സെന്റര്‍ സഥാപക പ്രസിഡന്റായ ഇ എം സ്റ്റീഫന്‍ എന്‍ ആര്‍ ഐ സഹരണത്തോടെ ഉള്ള ടൂറിസം ലക്ഷ്യമാക്കിയഹോസിപ്റ്റല്‍ഹോട്ടല്‍ പ്രോജെക്ട് സമര്‍പിക്കും.
 
പ്രശസ്ത ശാസ്ത്രജ്ഞനും കാലിഫോര്‍ണിയയിലെ ന്യൂ ഫോട്ടോണ്‍ കമ്പനിയുടെ സി ഇ ഒയും ആയ റാം പിള്ളയുടെ ഉടമസ്ഥതയില്‍ നിരവധി പേര്‍ ജോലി ചെയ്യുന്ന വിന്‍ വിഷ് ടെക്‌നോളജി എന്ന കമ്പനി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു . കേരളത്തില്‍ ആരംഭിച്ചു വിജയിപ്പിച്ച മത്സ്യോത്പാദനത്തിന്റെ പുതിയ സാങ്കേതിക വിദ്യറാം പിള്ള ലോക കേരള സഭയില്‍ അവതരിപ്പിക്കും .
 
ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോക കേരളസഭയെ വിഭാവനം ചെയ്യുന്നത്. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യം . ഒന്നാം സമ്മേളനം അംഗീകരിച്ചമാര്‍ഗരേഖ പിന്തുടര്‍ന്ന് വേണ്ട നടപടി കൈക്കൊള്ളാന്‍ സഭയുടെ സെക്രട്ടറിയറ്റും കേരള സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്.
 
ഒന്നാം സമ്മേളനത്തെ തുടര്‍ന്ന്ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ ജനുവരിയില്‍ ചേരുന്നരണ്ടാമത് സമ്മേളനം പരിശോധിക്കുംപ്രവാസികള്‍ അയക്കുന്ന പണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനത്തോളം വരും. പ്രവാസികളുടെ സമ്പാദ്യത്തിന്റെ രൂപത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനാണയം നേടുന്ന രാജ്യം ഇന്ത്യയാണ്. ഇപ്രകാരം നാടിന്റെ വികസനത്തിന് പ്രവാസികള്‍ നല്‍കുന്ന സംഭാവന അമൂല്യമാണെങ്കിലും അതിന് അവര്‍ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്.
 
പ്രവാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെയും യാത്രയുടെയും ഘട്ടംമുതല്‍ തിരിച്ചുവന്നതിനുശേഷമുള്ള പുനരധിവാസം വരെയുള്ള ഘട്ടങ്ങളില്‍ ഇവര്‍ നേരിടുന്ന കബളിപ്പിക്കലുകളും ചൂഷണവും അവകാശനിഷേധങ്ങളും അപമാനവും എളുപ്പം വിവരിക്കാനാകില്ല. പ്രവാസം കഴിഞ്ഞെത്തുന്നവരുടെ സാമൂഹ്യസുരക്ഷയുടെയും ക്ഷേമത്തിന്റെയും പ്രശ്‌നങ്ങള്‍ വേറെ.
 
ഈ പ്രശ്‌നങ്ങളിലേക്ക് പൊതുസമൂഹത്തിന്റെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും സാര്‍വദേശീയ ഏജന്‍സികളുടെയും ശ്രദ്ധ ആകര്‍ഷിക്കാനും പരിഹാരം തേടാനും ലോക കേരളസഭ വേദിയൊരുക്കും. ഇക്കുറി കേരളത്തിന് സ്വന്തമായി 'കേരള ബാങ്ക് ഉണ്ടായിരിക്കുകയാണ്. കൂടാതെ പ്രവാസി ചിട്ടിക്കു അസാധാരണമായ പങ്കാളിത്തം ഉണ്ടായതും കേരളത്തിന്റെ വികസന മുന്നേറ്റത്തിനുള്ള താങ്ങായി മാറുന്നുണ്ട് .
 
കേരളം രൂപം കൊണ്ടിട്ടു ആദ്യമായാണ് കേരളത്തിന്റെ വികസന കാര്യങ്ങളില്‍ പ്രവാസികളുടെ അഭിപ്രായം തേടുന്ന ലോക കേരളസഭ എന്ന ആശയം നടപ്പില്‍ വരുത്തിയത്. ഇതിനു മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികളെ അഭിനന്ദിക്കുന്നു .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.