You are Here : Home / USA News

വിമാനം തകര്‍ന്നു വീണു: 9 മരണം, മൂന്ന് പേര്‍ രക്ഷപ്പെട്ടു

Text Size  

Story Dated: Sunday, December 01, 2019 03:49 hrs UTC

ന്യൂയോര്‍ക്ക്: സൗത്ത് ഡക്കോട്ടയിലെ ചേംബര്‍‌ലെനില്‍ വിമാനം തകര്‍ന്ന് 9  പേര്‍ മരിച്ചു. മരിച്ച ഒമ്ബത് പേരില്‍ രണ്ട് കുട്ടികളും പൈലറ്റും ഉള്‍പ്പെടുന്നു.  
 

രക്ഷപ്പെട്ട മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

വിമാനത്തില്‍ 12 പേരാണ് ഉണ്ടായിരുന്നത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. കാലാവസ്ഥാ വ്യതിയാനമാണ് അപകടകാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വക്താവ് ലിന്‍ ലണ്‍സ്‌ഫോര്‍ഡ് പറഞ്ഞു.

എഫ്‌എ‌എയും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും അപകടത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.