You are Here : Home / USA News

മാഗ് ഹൂസ്റ്റന്‍ തെരഞ്ഞടുപ്പ് പോരാട്ടത്തിന് വീറും വാശിയും - ആര് ജയിക്കും?

Text Size  

Story Dated: Saturday, November 30, 2019 04:15 hrs UTC

ഹൂസ്റ്റണ്‍: കേരളത്തിലെ തെരഞ്ഞെടുപ്പ് പോലെ വീറും വാശിയും ഉണര്‍ത്തി ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനു വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലം. രണ്ടു ശക്തമായ മുന്നണികള്‍. പ്രഗല്ഭലരായ സ്ഥാനാര്‍ത്ഥികള്‍.

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കു മാറി കഴിഞ്ഞു. ഹൂസ്റ്റണ്‍ മലയാളികള്‍ വലിയ ആവേശത്തോടെയാണ് ഓരോ മാഗ് തെരഞ്ഞെടുപ്പും ഏറ്റെടുക്കന്നതെന്ന പതിവ് ഇത്തവണയും തെറ്റിയില്ല.

എന്ത് കൊണ്ടോ, 2018-ല്‍, അഭിപ്രായ സമന്വയം ഉരുത്തിരിഞ്ഞതു കൊണ്ട് രണ്ടു മുന്നണികള്‍ തമ്മില്‍ മത്സരമുണ്ടാകാതെ മാര്‍ട്ടിന്‍ ജോണ്‍ ഐക്യകണ്‌ഠേന പ്രസിഡണ്ടായി. 1987-ല്‍ രൂപം കൊണ്ട മാഗിന് 2000 ല്‍ പരം അംഗങ്ങളുണ്ട്. സ്വന്തമായി 'കേരള ഹൗസ്' എന്ന ആസ്ഥാനവും. സാധാരണയായി ആയിരത്തിനടുത്തു വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്താറുണ്ട്.

2020 ലേക്കുള്ളഭാരവാഹികളുടെതെരഞ്ഞെടുപ്പ് ഡിസംബര്‍ 7 നു കേരള ഹൗസില്‍ വച്ച് ശനിയാഴ്ച നടക്കും. ഹൂസ്റ്റണില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യങ്ങളായ വ്യക്തികളെയാണ് ഇരു മുന്നണികളും അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു മുന്നണികളും ജയ സാദ്ധ്യത അവകാശപ്പെടുന്നു. എന്നാല്‍ വ്യക്തിപരമായ വോട്ടുകള്‍ക്ക് പ്രസക്തിയുള്ളതിനാല്‍ ഇരു മുന്നണികളിലും പെട്ടവര്‍ വിജയിക്കുവാനാണ് കൂടുതല്‍ ല്‍ സാധ്യത.

പത്തിലധികം മലയാളി വാട്ട്‌സ് ആപ് ഗ്രൂപ്പ്കളില്‍ കൂടിയും ടെലിഫോണ്‍ വിളികളില്‍ കൂടിയും തെരഞ്ഞെടുപ്പ് പ്രചരണം സജീവമായി. 100 കണക്കിന് മേസേജുകളുമാണ് ഓരോ ദിവസവും ഗ്രൂപുകളില്‍ എത്തുന്നത്. ഹൂസ്റ്റണ്‍ മലയാളികളാവട്ടെ ഈ ഇലക്ഷനെ ഒരു ആഘോഷമായി ഏറ്റെടുത്തുകഴിഞ്ഞു.

മാഗ് മുന്‍ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഡോ. സാം ജോസഫ് പ്രസിണ്ടന്റ് സ്ഥാനാര്‍ഥി ആയി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ 11 ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗങ്ങളായി എബ്രഹാം ജോസഫ്, മാത്യു മുണ്ടക്കല്‍, റജി ജോണ്‍, ബോബി കണ്ടത്തില്‍, ജോജി ജോസഫ്, മോന്‍സി കുര്യാക്കോസ്, ഫിലിപ്പ് സെബാസ്റ്റ്യന്‍, റജി കട്ടപ്പുറം, ജോസ് കെ ജോണ്‍, അക്കു. സി കോശി, സുബാഷ് സൂര്യ എന്നിവര്‍ മാറ്റുരയ്ക്കുന്നു.

രണ്ടംഗങ്ങളെ ആവശ്യമുള്ള ബോര്‍ഡ് ഓഫ് ട്രസ്ടീസിലേക്ക് മാര്‍ട്ടിന്‍ ജോണും ജോണ്‍ കുന്നക്കാട്ടും മത്സരിക്കുന്നു. മെവിന്‍ ജോണ്‍ എബ്രഹാം യുവജന പ്രതിനിധിയായി എതിരില്ലാതെ സാം ജോസഫിന്റെ പാനലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുണ്ട് 

മാഗ് മുന്‍ പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന ജോസഫ് കെന്നഡി നേതൃത്വം നല്കുന്ന മുന്നണിയില്‍11 ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗങ്ങളായി തോമസ് വര്‍ക്കി, ഡോ. മാത്യു വൈരമണ്‍, ജെയിംസ് കൂടല്‍, സൈമണ്‍ വാളച്ചേരില്‍, തോമസ് സി. കോശി, ബിജു. എ. മോഹന്‍, റെനി കവലയില്‍, മാത്യു പന്നപ്പാറ, പ്രെബിറ്റ്‌മോന്‍ സിറിയക്ക് വെള്ളിയാന്‍, പ്രമോദ് ജോസഫ് വര്‍ഗീസ്, ബാബു ചാക്കോ എന്നിവര്‍.

ബോര്‍ഡ് ഓഫ് ട്രസ്ടിമാരായി എസ്കെ.ചെറിയാനും മാത്യു തോട്ടവും മത്സരിക്കുന്നു.

രണ്ടംഗങ്ങളെ ആവശ്യമുള്ള വനിതാ പ്രതിനിധികളായി ജോസഫ് കെന്നഡിയുടെ പാനലില്‍ ലക്ഷ്മി പീറ്ററും ബിന്ദു ജോര്‍ജും മത്സരിക്കുമ്പോള്‍ ഡോ. സാം ജോസഫിന്റെ പാനലില്‍ ഷിബി റോയിയും ലിറ്റില്‍ ജോസ് പുല്ലോക്കാരനും മത്സരിക്കുന്നു.

ഏതായാലും കാത്തിരുന്നു കാണാം ആരൊക്കെ ഭരണ സമിതിയില്‍ എത്തി ചേരുമെന്ന്. പക്ഷെ ഒന്നുറപ്പാണ്, ഡിസംബര്‍ 7 നു ശേഷം ആരൊക്കെ വിജയിച്ചാലും പരാജയപ്പെട്ടാലും സ്ഥാനാര്‍ത്ഥികളും പാനലുകളും എല്ലാം ഒറ്റക്കെട്ടാണ്, മാഗിന്റെ നന്മക്കായി, ഹൂസ്റ്റണ്‍ മലയാളികളുടെ നന്മക്കായി ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം.....'ഹാര്‍വി'യില്‍ അത് കണ്ടതാണ്, മലയാളിയുടെ ഒരുമ, അതങ്ങനെ തന്നെ ആകട്ടെ.. (ആയിരിക്കുമൊ?) 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.