You are Here : Home / USA News

'മോഹന്‍ ലാലും കൂട്ടുകാരും @41' ലോഗോ പ്രകാശനം ചെയ്തു

Text Size  

Story Dated: Friday, November 01, 2019 11:01 hrs UTC


കൊച്ചി: ദുബായില്‍  സംഘടിപ്പിക്കുന്ന മെഗാഷോയുടെ ലോഗോ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. 'മോഹന്‍ലാലും കൂട്ടുകാരും@41' എന്ന പേരില്‍ നവംബര്‍ 22ന് ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് പരിപാടി. മോഹന്‍ലാലും സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, ജി.സുരേഷ്‌കുമാര്‍, അശോക് കുമാര്‍, മണിയന്‍പിള്ള രാജു, എസ്.കുമാര്‍ എന്നിവരും സിനിമാരംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

മോഹന്‍ലാലും കൂട്ടുകാരും@41 എന്നപേരില്‍ ഒരുക്കുന്ന മെഗാ ഷോ അവാര്‍ഡു നൈറ്റുകളും താരനിശകളും കണ്ടു മടുത്ത ഗള്‍ഫിന് പുത്തനനുഭവമായിരിക്കും. മോഹന്‍ലാലിന്റെ അഭിനയജീവിതവുമായി അടുത്തിടപഴകിയ നെടുമുടി വേണു, ഇന്നസെന്റ്, ശങ്കര്‍, എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി തുടങ്ങിയവരും കൂട്ടായ്മയില്‍ ഒത്തു ചേരും.

ചലച്ചിത്ര സംവിധായകന്‍  ടി.കെ.രാജീവ്കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പരിപാടിയില്‍ ലാലിന്റെ സിനിമകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വ്യത്യസ്ത അവതരണങ്ങള്‍ ആകര്‍ഷകമാകും. മോഹന്‍ലാലിനും കൂട്ടുകാര്‍ക്കുമൊപ്പം മഞ്ജുവാര്യര്‍, കെ.എസ് ചിത്ര, അര്‍ജ്ജുന്‍ ലാല്‍, മണിക്കുട്ടന്‍, മധു ബാലകൃഷ്ണന്‍, ജ്യോത്സന, ഷംനാ കാസിം, സ്വാസിക, ദുര്‍ഗാ കൃഷ്ണ, രമേഷ് പിഷാരടി എന്നിവര്‍ നൃത്തവും പാട്ടും തമാശകളുമായി അരങ്ങിലെത്തും  
ലോഗോയുടെ പ്രകാശനച്ചടങ്ങില്‍ നിര്‍മാതാവ് ജി.സുരേഷ് കുമാര്‍, സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍, ഈവന്റ് കോര്‍ഡിനേറ്റര്‍ ജെ.ഗണേഷ് കുമാര്‍,  എം.രാധാകൃഷ്ണന്‍, കെ.ബി ശ്രീകുമാര്‍,  പി.ശ്രീകുമാര്‍,  വിനുകൃഷ്ണന്‍, വിജയ് കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.