You are Here : Home / USA News

തിരിഞ്ഞെടുപ്പുവാഗ്ദാനം പാലിക്കാതിരുന്ന സിറ്റി മേയറെ ട്രക്കിനു പുറകില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു.

Text Size  

Story Dated: Thursday, October 10, 2019 10:58 hrs UTC

ലാസ് മാര്‍ഗറിത്താസ്(മെക്‌സിക്കോ): കര്‍ഷകരുടെ ആവശ്യം പരിഗണിച്ചു പുതിയ റോഡ് നിര്‍മ്മിച്ചു നല്‍കുമെന്ന് മേയര്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം പാലിക്കാതിരുന്നതില്‍ പ്രതിഷേധിച്ചു സിറ്റി മേയറെ ഓഫീസില്‍ കറി മര്‍ദിച്ചു ബലമായി പുറത്തു കൊണ്ടുവന്ന് ട്രക്കിനു പുറകില്‍ കെട്ടി ഗ്രാമപാതയിലൂടെ വലിച്ചിഴച്ച സംഭവം സൗത്ത് മെക്‌സിക്കോയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
 
ഒക്ടോബര്‍ 8 ചൊവ്വാഴ്ചയായിരുന്നു സംഭവം. ലാസ് മര്‍ഗരീത്താ സിറ്റിയിലെ മേയറാണ് ലൂയിസ് ഫെര്‍ണാണ്ടസ്. തിരഞ്ഞെടുപ്പു സമയത്തു കര്‍ഷകര്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റാത്തതില്‍ പ്രതിഷേധിച്ചു പതിനൊന്നു പേരടങ്ങുന്ന കര്‍ഷകര്‍ മേയറുടെ ഓഫീസിലേക്കു തള്ളികയറി അവിടെുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും, മേയറെ മര്‍ദ്ദിക്കുകയും ചെയ്തശേഷം ബലമായി പുറത്തേക്കു കൊണ്ടുവന്നു ട്രക്കിനു പുറകില്‍ കെട്ടി വില്ലേജ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നുവെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു.
 
മേയറെ ട്രക്കിനു പുറകില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വയറലായിക്കഴിഞ്ഞു. പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മേയറുടെ ജീവന്‍ രക്ഷിച്ചു. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇരുപതു പേര്‍ക്കു പരിക്കേല്‍ക്കുകയും, 11 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തതായി ലറിപ്പബ്ലിക്ക് റിപ്പോര്‍ട്ടു ചെയ്തു. വാഗ്ദാനം പാലിക്കണ മെന്നാവശ്യപ്പെട്ടു രണ്ടാം തവണയാണ് മേയര്‍ക്കു നേരെ ആക്രമണം അരങ്ങേറിയത്. മേയര്‍ക്കു നേരെ നടന്ന ആക്രമണത്തെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ അപലപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.