You are Here : Home / USA News

ജോയിച്ചന്‍ ചെമ്മാച്ചേല്‍ സ്മാരക കര്‍ഷകശ്രീ അവാര്‍ഡ് ബേബി മാധവപ്പള്ളിക്ക്

Text Size  

Story Dated: Tuesday, September 24, 2019 03:16 hrs UTC



ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ്, മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍, മികച്ച കര്‍ഷകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ശ്രീ ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മക്കായി കെസിഎസ് ഏര്‍പ്പെടുത്തിയ ജോയിച്ചന്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ് ബേബി മാധവപ്പള്ളി കരസ്ഥമാക്കി, തമ്പിച്ചന്‍ ചെമ്മാച്ചേല്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ഉള്‍പ്പെട്ടതാണ് ഒന്നാം സമ്മാനം. നിരവധി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കാര്‍ഷിക നേട്ടങ്ങള്‍ അണിനിരത്തിയ ഈ മല്‍സരത്തില്‍ ജോസഫ് പുതുശ്ശേരി രണ്ടാം സമ്മാനവും ടാജി പാറേട്ട് മൂന്നാം സമ്മാനവും കരസ്ഥമാക്കി. മേരി ലൂക്കോസ് കോഴാംപ്ലാക്കില്‍, ലിന്‍സണ്‍ കൈമതല, അലക്‌സ് പായിക്കാട്ട്, ആന്റണി വള്ളൂര്‍, ജോബി കുഴിപ്പറമ്പില്‍ എന്നിവര്‍ പ്രോല്‍സാഹന സമ്മാനം നേടി.

മുന്‍ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവായ ജയിംസ് കുശക്കുഴിയില്‍, ഉഴവൂര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അദ്ധ്യാപകനായ റജി ക്കേഴാംപ്ലീംല്‍, കെസിഎസ് ലജിസ്ലേറ്റീവ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മാത്യു ഇടക്കുതറ, എന്നിവരായിരുന്നു. ഈ മല്‍സരത്തിന്റെ വിധികര്‍ത്താക്കള്‍, ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍ കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

കെ.സി.എസിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 15ാം തീയതി ക്‌നാനായ സെന്ററില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീ ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ പുത്രന്‍ ലൂക്കാസ്, ബേബി മാധവപ്പള്ളിക്ക് കര്‍ഷകശ്രീ അവാര്‍ഡ് സമ്മാനിച്ചു. സുപ്രസിദ്ധ സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍, സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.അബ്രാഹം മുത്തോലത്ത്, വുമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് ബീനാ ഇണിക്കുഴി, പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപറമ്പില്‍, ജോ.സെക്രട്ടറി ടോമി എടത്തില്‍ എന്നിവര്‍ മറ്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സെക്രട്ടറി റോയി ചേലമലയില്‍ പരിപാടിയുടെ അവതാരകനും കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ചു.
റോയി ചേലമലയില്‍ (സെക്രട്ടറി, കെസിഎസ്) അറിയിച്ചതാണിത്.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.