You are Here : Home / USA News

കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 20, 2019 02:46 hrs UTC




ജോയിച്ചന്‍ പുതുക്കുളം

ഒഹായോ : സെയിന്‍റ്. മേരീസ് സീറോ  മലബാര്‍ കൊളംബസ് മിഷന്‍െ മാധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 15  നു ഭക്തിനിര്‍ഭരമായി കൊണ്ടാടി. ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത് 37 പ്രെസുദേന്തിമാരായിരുന്നു. പ്രിന്‍സ് പാറ്റാനിയും, ശ്രീ. കിരണ്‍ എലവുങ്കലും ആയിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ കണ്‍വീനര്‍മാര്‍.

പരിശുദ്ധ കന്യക മറിയത്തിന്റെയും, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധന്മാരുടെയും തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷണത്തിലും ഊട്ടുനേര്‍ച്ചയിലും അനേകം പേര്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മാര്‍ ജേക്കബ് അങ്ങാടിയത്ത് കഴിഞ്ഞ വര്‍ഷത്തെ വേദോപദേശ ക്ലാസുകളിലെ ഉന്നത വിജയികള്‍ക്കും, നൂറു ശതമാനം ഹാജരുള്ളവര്‍ക്കും, പിക്‌നിക്കിലെ വിജയികളായ " കില്ലാഡി " ടീമിനും, കൊളംബസ് നസ്രാണി കപ്പ് ജേതാക്കളായ " പുലിക്കുട്ടന്‍സിനും  " സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഈ വര്‍ഷത്തെ നസ്‌റാണി അവാര്‍ഡിന് അര്‍ഹനായ അശ്വിന്‍ പാറ്റാനിയെ വേദിയില്‍ ആദരിച്ചു.

പി.ആര്‍.ഒ ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.