You are Here : Home / USA News

ന്യൂയോർക്കിലെ ആദ്യത്തെ മെഗാ തിരുവാതിരയുമായി YMA !!

Text Size  

Story Dated: Monday, September 16, 2019 05:33 hrs UTC

 
(ജോഫ്രിൻ ജോസ് ,YMA പ്രസിഡന്റ് )
 
വ്യത്യസ്തമായ ഓണാക്കാഴ്ചകളും, സദ്യയും, മെഗാ തിരുവാതിരയുമായി ഈ വരുന്ന ശനിയാഴ്ച്ച (സെപ്റ്റംബർ 21) വളരെ ഏറെ പുതുമകളുമായി ഒരു ഓണാഘോഷം ആണ് യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ന്യൂ യോർക്ക് സ്റ്റേറ്റിൽ തന്നെ ആദ്യമായി ഒരു മെഗാ തിരുവാതിര ഈ വർഷം അരങ്ങേറാൻ പോകുന്നു. അൻപതിൽപരം സ്ത്രീകൾ ആണ് ഈ മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ തയ്യാറെടുക്കുന്നത്. ഇത് കൊറിയോഗ്രാഫ് ചെയ്യുന്നതാവട്ടെ  ന്യൂ യോർക്ക്  കലാകേന്ദ്ര സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ, ഫോമാ വിമൻസ് ഫോറം ചെയർപേഴ്സൺ കൂടി ആയ രേഖ നായർ ആണ്. വിവിധ മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള ശ്രീമതി രേഖ നായർ 6 വയസ്സ് മുതൽ ശ്രീമതി ചന്ദ്രിക കുറുപ്പിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു. ഭാരതനാട്യം, മോഹിയാട്ടം, കഥക്, ഒഡിസ്സി എന്നീ നൃത്ത രൂപങ്ങൾ വിവിധ നൃത്ത അധ്യാപകരുടെ കീഴിൽ അഭ്യസിച്ചു. കഴിഞ്ഞ 3 വർഷമായി റോക്‌ലാൻഡ് കേന്ദ്രികരിച്ചു കലാകേന്ദ്ര സ്കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ കുട്ടികൾക്ക് നൃത്തം അഭ്യസിപ്പിക്കുന്നു. സാധാരണ നാല് മാസം കൊണ്ട് പഠിപ്പിക്കേണ്ട ഒന്നാണ് മെഗാ തിരുവാതിര. കേവലം 3 ആഴ്ച്ച കൊണ്ട് 50-ൽ
 അധികം സ്ത്രീകളെ  അണിനിരത്തി മെഗാ തിരുവാതിര
 അവതരിപ്പിക്കുന്നു എന്നത് രേഖയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രം ആണെന്ന് യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഫ്രിൻ ജോസ് അഭിപ്രായപ്പെട്ടു. ഈ തരത്തിൽ ഒരു മെഗാ തിരുവാതിര ചെയ്യണം എന്ന് ആവശ്യപ്പെട്ടപ്പോൾ, ഒരു മടിയും കൂടാതെ രേഖ ആയ ദൗത്യം ഏറ്റെടുത്തു. ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരെയും പഠിപ്പിച്ചെടുത്തു. രേഖക്ക് എല്ലാ സഹായത്തിനും കൾച്ചറൽ കോർഡിനേറ്റർ ഷീജ നിഷാദ്, വിമൻസ് ഫോറം പ്രതിനിധി നിഷ ജോഫ്രിൻ എന്നിവർ ഉണ്ട്. 
 
രേഖ നായർ, സ്മിത ഹരിദാസ്, ഷീജ നിഷാദ്, ഹെലനി ചാക്കോ, ജോസ്‌മി മാത്യു, മഞ്ജു നായർ, അനിജ ബിജു, അർച്ചന നായർ, അനു  ലിബി, ബിന്ദു തോമസ്, ബ്രിയാന തോമസ്, സെനിയ അനിൽ, ഡോണ ഷിനു, എൽസി കോയിത്തറ, ജെസ്സി ആൻറ്റോ, ഹന്ന ജിമ്മി, ജൂനി ലിയോൺ, ലാലിനി ഷൈജു, ലേഖ നായർ, ലൈസി കൊച്ചുപുരക്കൽ, മനു മാത്യു, നിഷ നമ്പ്യാർ, രാധ നായർ, റാണി ജോർജ്ജ്, സെരീറ്റ ഷാജി, സിൽവിയ ഷാജി, സാന്ദ്ര നായർ, ഷീല ജോസഫ്, അഷിത അലക്സ്, ലീയ  ജോർജ്ജ്, നേയ ജോർജ്ജ്, ഷെറിൻ വർഗീസ്സ്, സ്നേഹ പിള്ള, സൂര്യ കുറുപ്പ്, സ്വപ്ന മലയിൽ, ടിന്റു ഫ്രാൻസിസ്, ഷൈല പോൾ, ജെസ്സി ജെയിംസ്, അന്ന ജോർജ്ജ്, ലീഷ് ജയ്സ്, ലീജ എബ്രഹാം, ഡോളി, പ്രീതി ജിം, നിഷ ഗോപിനാഥ്, ബ്ലെസ്സി സുബാഷ്, ബിൻസി കുരുവിള, റിറ്റി റോയ്, ലിറ്റി സാമുവേൽ, മേരി ജേക്കബ്, ജാനെറ്റ് മേരി ജെയ്സൺ , ഡോണ ആൽവിൻ എന്നിവർ ആണ് മെഗാ തിരുവാതിരയിൽ പങ്കെടുക്കുന്നത്.
പ്രശസ്ത പാചക വിദ്വാൻ ശ്രീ. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആണ് ഈ വർഷം ഓണസദ്യ ഒരുങ്ങുന്നത്. അമേരിക്കയിൽ തന്നെ ഇദ്ദേഹം ആദ്യമായിട്ടാണ് സദ്യ ഒരുക്കുന്നത്. ഏതാണ്ട് 2 ദശാബ്ദം കേരള സ്കൂൾ കലോൽസവ വേദിയിൽ ഭക്ഷണം വിളമ്പി പ്രശസ്തനായ വ്യക്തി ആണ് ശ്രീ. മോഹനൻ നമ്പൂതിരി. വ്യത്യസ്തങ്ങളായ പായസങ്ങൾ ഒരുക്കി അത് ഏത് പായസം ആണ് എന്ന് മത്സരം നടത്തുന്നതും ഇദ്ദേഹത്തിനെ പ്രശസ്തനാക്കി . 2000 ഇല ആണ് ഈ തവണ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ ഒരുക്കുക. 
 
ഐഡിയ സ്റ്റാർ സിംഗർ വേദിയിലൂടെ മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. വില്യം  നേതൃത്വം കൊടുക്കുന്ന ടീമിന്റെ ഗാനമേള ആണ് മറ്റൊരു ആകർഷണം. കൂടാതെ വിവിധ ഡാൻസ് സ്കൂൾൽ  നിന്നുമുള്ള കുട്ടികളുടെ സംഘനൃത്തം യോങ്കേഴ്‌സ് വേദിയിൽ അന്നേ ദിവസം അരങ്ങേറും. ഈ പരുപാടി ഒരു വിജയം ആക്കുവാൻ ഏവരുടെയും സഹായ സഹകരങ്ങൾ ഉണ്ടാവണം എന്ന് YMA  പ്രസിഡന്റ് ശ്രീ. ജോഫ്രിൻ ജോസ് അഭ്യർത്ഥിച്ചു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.