You are Here : Home / USA News

ഓവര്‍സീസ് കോണ്‍ഗ്രസ്: തോമസ് മാത്യു ചെയര്‍; സജി കരിമ്പന്നൂര്‍ സെക്രട്ടറി; ശോശാമ്മ ആന്‍ഡ്രൂസ് വിമന്‍സ് ഫോറം ചെയര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 30, 2019 03:25 hrs UTC

എഡിസന്‍, ന്യു ജെഴ്‌സി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്ടറിന്റെ ചെയര്‍മാനായി ചിക്കാഗോയില്‍ നിന്നുള്ള തോമസ് മാത്യു പടന്നമാക്കലും ജനറല്‍ സെക്രട്ടറിയായി ഫ്‌ലോറിഡയില്‍ നിന്നുള്ള സജി കരിമ്പന്നൂരും വിമന്‍സ് ഫോറം ചെയറായി ന്യു യോര്‍ക്കില്‍ നിന്നുള്ള ശോശാമ്മ ആന്‍ഡ്രൂസും നിയമിതരായി. 

രാജീവ് ഗാന്ധിയുടെ 75ം ജന്മദിന അഘോഷത്തില്‍ ഐ.ഒ.സി ചെയര്‍ സാം പിത്രോഡ ഇവര്‍ക്കും മറ്റു ചാപ്ടറുകളില്‍ നിയമനം ലഭിച്ചവര്‍ക്കും നിയമന പത്രം കൈമാറി. ലീല മാരേട്ടാണു കേരള ചാപ്ടര്‍ പ്രസിഡന്റ്.

ഐ.ഒ.സി. വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം, പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ്, വിവിധ ചാപ്റ്ററുകളുടെ നേതാക്കള്‍ എന്നിവരുള്‍പ്പടെ വമ്പിച്ച ജനാവലി ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തതിനു ലീല മാരേട്ടിനെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു വ്യവസായിയായ തോമസ് മൊട്ടക്കലിനെയും പ്ലാക്ക് നല്കി പിത്രോഡ ആദരിച്ചു.

പുതുതായി സ്ഥാനമേറ്റവരെ പ്രസിഡന്റ് ലീലാ മാരേട്ട് സ്വാഗതം ചെയ്തു. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി സംഘടനയെ ശക്തിപ്പെടുത്തണമെന്നവര്‍ ആഹ്വാനം ചെയ്തു.

വാഴൂര്‍ സ്വദേശിയായ തോമസ് മാത്യു കേരളത്തില്‍ പ്രമുഖ കെ.എസ്.യു. നേതാവായിരുന്നു. കെ.എസ്.യു. എറണാകുളം ജില്ലാ സെക്രട്ടറി, മൂവാറ്റുപുഴ നിര്‍മ്മലാ കോളജ് യൂണിയന്‍ ചെയര്‍മാന്‍ (197071), കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ (197172) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1977ല്‍ അമേരിക്കയിലെത്തി. കോണ്‍ഗ്രസിന്റെ മിഡ് വെസ്റ്റ് റീജിയന്‍ പ്രസിഡന്റായിരുന്നു. നിലവില്‍ വൈസ് ചെയര്‍. ഭാര്യ ത്രേസ്യാമ്മ. മൂന്നു മക്കളുണ്ട്.

മണര്‍കാട് സ്വദേശിയായ സജി കരിമ്പന്നൂര്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നിവയുടെ സംസ്ഥാന സമിതിയില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് പാരമ്പര്യം ഉള്ള കുടുംബത്തിലെ അംഗം. ന്യു യോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുമ്പോള്‍ കലാവേദിയുടെ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും നല്ല അസോസിയേഷനുള്ള അവാര്‍ഡ് മലയാളി അസോസിയേഷന്‍ ഓഫ് സെന്റ്രല്‍ ഫ്‌ലോറിഡ നേടുമ്പോല്‍ അതിന്റെ പ്രസിഡന്റായിരുന്നു. യാക്കോബായ സഭയുടെ അമേരിക്കന്‍ ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. സ്റ്റാറ്റന്‍ ഐലന്‍ഡിലും ടാമ്പയിലും പള്ളി ട്രസ്റ്റിയുമായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സജി ഫ്‌ലവേഴ്‌സ് ടിവി ഫ്‌ലോറിഡ റീജിയനല്‍ മാനേജറും ഇമലയാളി അസോസിയേറ്റ് എഡിറ്ററുമാണ്. ഭാര്യ ജസി. മൂന്നു മക്കളും വിദ്യാര്‍ഥികള്‍.

വിമന്‍സ് ഫോറം ചെയറായ ശോശാമ്മ ആന്‍ഡ്രൂസ് സാമൂഹിക സാംസ്കാരിക രംഗത്തും ചരിറ്റി രംഗത്തും നിറഞ്ഞു നിക്കുന്നു. കോട്ടയത്തിനടുത്ത് കുറിച്ചി സ്വദേശി. ഫൊക്കാന വിമന്‍സ് ഫോറം ന്യു യോര്‍ക്ക് ചാപ്റ്റര്‍ ചെയറായിന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഇപോള്‍ അഡൈ്വസറി ബോര്‍ഡ് അംഗം. കേരള കള്‍ചറല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റും ജോ. സെക്രടറിയുമായും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലൊംഗ് ഐലന്‍ഡ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ചാരിറ്റി രംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കുന്ന കുന്നുപറമ്പില്‍ ഫൗണ്ടേഷന്റെ കോ ചെയര്‍ ആണ്. ഭര്‍ത്താവ് കെ.പി. ആന്‍ഡ്രൂസ് കുന്നുപറമ്പില്‍. മൂന്നു മക്കള്‍.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.