You are Here : Home / USA News

കലിഫോർണിയ കമ്മ്യൂണിറ്റി കോളജിൽ ആദ്യ രണ്ടു വർഷം ട്യൂഷൻ ഫീസ് സൗജന്യം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 29, 2019 02:44 hrs UTC

കലിഫോർണിയ∙കാലിഫോർണിയ കമ്മ്യൂണിറ്റി കോളജിൽ മുഴുവൻ സമയ കോഴ്സിന് പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീ സൗജന്യമാക്കുന്ന ബില്ലിൽ കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ഒപ്പുവച്ചു. കുടുംബാംഗങ്ങൾക്കും വിദ്യാർഥികൾക്കും ആശ്വാസം ലഭിക്കുന്നതാണ് ഈ സുപ്രധാന തീരുമാനം. സംസ്ഥാനത്തെ 33,000 വിദ്യാർഥികൾക്കാണ്  ഇത്ഗുണം ചെയ്യുക.

ഇതേ ആവശ്യം മുന്നിൽ കണ്ട് 2019–2020 ലെ ബജറ്റിൽ 42.6 മില്യൻ ഡോളറാണ് വിലയിരുത്തിയിരിക്കുന്നത്. നേരത്തെ ഒരു വർഷത്തെ ട്യൂഷൻ ഫീ സൗജന്യമാക്കികൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കമ്മ്യൂണിറ്റി കോളജ് പഠനം സൗജന്യമാക്കികൊണ്ടുള്ള തീരുമാനങ്ങൾ ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.