You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷത്തില്‍ ദേവിക നായരുടെ നൃത്തശില്‍പം

Text Size  

Story Dated: Monday, August 26, 2019 03:22 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍
 
 
ഫിലാഡല്‍ഫിയ: പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം 'ഓര്‍മ്മയില്‍ ഓമനിക്കാന്‍ നമുക്കൊരു പൊന്നോണം' എന്ന തീമില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകി ശ്രീമതി ദേവിക നായര്‍ നൃത്തം അവതരിപ്പിക്കും.
 
കലാമണ്ഡലം സുമതിയുടെ ശിക്ഷണത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, എന്നിവയില്‍ പ്രാവീണ്യം നേടിയ ദേവിക നായര്‍ കേരളത്തില്‍ 15 വര്‍ഷം ശിവാര്‍ച്ചന എന്ന നൃത്ത വിദ്യാലയം നടത്തി. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സാത്വിക  ഡാന്‍സ് അക്കാദമിയുടെ ഡയറക്ടറാണ്. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി അമ്പതോളം കുട്ടികള്‍ ദേവിക നായരുടെശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്നു. 
 
സാത്വിക ഡാന്‍സ് അക്കാദമിയുടെ ബ്രാഞ്ചുകള്‍ ഈസ്റ്റ്‌ചെസ്റ്റര്‍, റിഡ്ജ്ഫീല്‍ഡ്, യോങ്കേഴ്‌സ് എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.