You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, August 23, 2019 04:23 hrs UTC

ശ്രീകുമാർ ഉണ്ണിത്താൻ 

ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും  വലിയഓണഘോഷങ്ങളിൽ  ഒന്നായ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം  സെപ്റ്റംബർ 7   ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ന്യൂ റോഷലിൽ ഉള്ള    ആൽബർട്ട് ലിണാർഡ്  സ്‌കൂളില്‍ വെച്ചു  (25  Gerada Ln , New Rochelle , NY 10804 )  അതിവിപുലമായ  രീതിയിൽ   നടത്തുന്നു.     


ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും,ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും  കേരള തനിമയോട് കുടി  വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുബോൾ  നമ്മളെ സന്തോഷിപ്പിക്കാനും ഓണ വിരുന്തുകളുമായി പൂമരം എന്ന സ്റ്റേജ് ഷോയും എത്തുന്നു. 

പൂമരം ഷോയിൽ കേരളത്തിൽ നിന്നും എത്തുന്ന 14 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്നു. വൈക്കം വിജയ ലക്ഷ്മിയും കല്ലറ ഗോപനും പാട്ടുകാരായി എത്തുന്നതോടൊപ്പം കേരള സിനിമയിലെ ഒരുകൂട്ടം പ്രസിദ്ധ  നടിനടന്മാർ പങ്കെടുത്തു  നമ്മെ സന്തോഷത്തിന്റെ  കൊടുമുടിയിൽ എത്തിക്കുന്ന കലാപരിപാടികൾ ആണ്  അണിയിച്ചൊരുക്കിയിരിക്കുന്നത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന  ഫ്യൂഷൻ , മിമിക്രി , സ്ക്രിപ്റ്റ് , പാട്ടുകൾ  തുടങ്ങി നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തിയാണ്  ആണ്  പൂമരം എന്ന ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത് . അവരോടൊപ്പം അടിയിയും പാടിയും ഈ  വർഷത്തെ ഓണം നമുക്കു ഒരുമിച്ചാഘോഷിക്കാൻ എല്ലാവരെയും വെസ്റ്റ്ചെസ്റ്റർ മാലയാളീ അസോസിയേഷൻ സ്വാഗതം ചെയ്യുകയാണ്.

 വെസ്റ്ചെസ്റ്ററിന്റെ  ഓണം ന്യൂയോർക് മലയാളികളുടെ ഒത്തുചേരൽ കൂടിയാണ്. പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളില്‍, ആഘോഷങ്ങളില്‍ നമ്മുടെ ഓണം കഴിഞ്ഞേ ഉള്ളു മറ്റുഏതൊരു ആഘോഷവും. ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ നാം ഒന്ന് തിരിഞ്ഞു നോക്കിയാൽ  സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്റ്ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയിൽ എണ്ണപ്പെടുന്നുള്ളൂ. 


നാൽപ്പത്തിനാല്   ഓണം കണ്ട അപൂര്വ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവുംആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവെലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു.മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയാണ്  വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം.  എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ  സമർത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ  ഓണാഘോഷങ്ങളിൽ ഒന്നാക്കിമാറ്റാൻ   അസോസിയേഷന്റെ ഭാരവാഹികൾ എന്നും ശ്രദ്ധിക്കാറുണ്ട്.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടൻ , വൈസ് പ്രസിഡന്റ്  ശ്രീകുമാർ ഉണ്ണിത്താൻ ,സെക്രട്ടറി  നിരീഷ് ഉമ്മൻ   , ട്രഷറര്‍ ടെറൻസൺ തോമസ്     , ജോയിന്റ് സെക്രട്ടറി നിരീഷ് ഉമ്മൻ  , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജൻ ടി ജേക്കബ് ,കോർഡിനേറ്റർ ആന്റോ വർക്കി  എന്നിവര്‍ അറിയിച്ചു.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.