You are Here : Home / USA News

വിന്റര്‍ കപ്പ് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാളസ്സില്‍ ആരംഭിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 11, 2013 11:40 hrs UTC

മസ്‌കിറ്റ്(ഡാളസ്) : ലോങ്ങ്‌ഹോണ്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്ന വിന്റര്‍ കപ്പ് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബര്‍ 9 ശനിയാഴ്ച മസ്‌കിറ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ഉല്‍ഘാടന മത്സരത്തില്‍ റെയ്‌ഡേഴ്‌സും, വാരിയേഴ്‌സും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം വാരിയേഴ്‌സിനായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ക്രിക്കറ്റ് പ്രതിഭകളാണ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മൂന്നുമാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍സും, ഫൈനല്‍സും, ഫെബ്രുവരി 15, 22 തിയ്യതികളിലാണ് നടക്കുക. വിദേശികള്‍ അണിനിരക്കുന്ന ഹണ്ടേഴ്‌സ്, സ്പാര്‍ട്ടന്‍സ്, റെയ്‌ഡേഴ്‌സ്, വാരിയേഴ്‌സ് എന്നീ ടീമുകള്‍ക്കു പുറമെ മലയാളികളെ മാത്രം അണിനിരത്തികൊണ്ട് ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കററ് ടീമും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ച ദിവസങ്ങള്‍ മാത്രമാണ് മത്സരം. ഈ വര്‍ഷം നടന്ന 20-20 ടൂര്‍ണമെന്റില്‍ സമീര്‍, സോഹിന്‍, സ്റ്റാന്‍ലി, കൃഷ്ണ, ബിജു തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഫ്രണ്ട്‌സ് ഓഫ് ഡാളസ്സായിരുന്ന ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.