You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇ.എസ്.എല്‍ ക്ലാസ് നടത്തുന്നു

Text Size  

Story Dated: Monday, June 17, 2019 11:25 hrs UTC

ജോഷി വള്ളിക്കളം
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇ.എസ്.എല്‍ (English as second language) ക്ലാസ് ജൂണ്‍ 22-നു ശനിയാഴ്ച സി.എം.എ ഹാളില്‍ വച്ചു (834 E. Rand rd, Suit 13, Mount Prospect, IL 60056)  രാവിലെ 10 മുതല്‍ 12 വരെ നടത്തുന്നു. 
 
സാമൂഹിക- സാംസ്കാരിക സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ധാരാളം സാമൂഹിക പരിപാടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സാമൂഹിക നന്മയ്ക്കുതകുന്ന പരിപാടികളിലൊന്നായ ഇ.എസ്.എല്‍ പോലെയുള്ള ക്ലാസുകള്‍ നടത്തുന്നത്. 
 
ഇതിനു നേതൃത്വം കൊടുക്കുന്നത് ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസഫ് നെല്ലുവേലിയാണ്. ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ നിന്ന് മാസ്റ്റേഴ്‌സ് വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുകയും ഇവിടെ ലയോള യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്തു. ട്രൂമാന്‍ കോളജ്, ജ്യൂവിഷ് കോളജ്, ട്രൈറ്റന്‍ കോളജ് എന്നീ കോളജുകളില്‍ ക്ലാസുകള്‍ എടുത്ത് പരിചയമുള്ള ജോസഫ് നെല്ലുവേലി ഇ.എസ്.എല്‍ ക്ലാസിനു നേതൃത്വം കൊടുക്കുന്നത് ഷിക്കാഗോ മലയാളി അസോസിയേഷന് അഭിനന്ദനമാണ്. 
 
ഇ.എസ്.എല്‍ ക്ലാസിലൂടെ ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും സംസാരിക്കുന്നതിനും വേണ്ട സഹായം നല്‍കുന്നതിനോടൊപ്പം അമേരിക്കന്‍ ദൈനംദിന ജീവിതത്തിന് സഹായകരമാകുന്ന രീതിയിലുള്ള സാഹചര്യം പറഞ്ഞുതരുന്നതിനും, ജോലി സംബന്ധമായ സാഹചര്യം ഒരുക്കുന്നതിനും ഉതകുന്ന രീതിയിലുള്ള ക്ലാസുകള്‍ സജ്ജമാക്കിയിരിക്കുന്നു. 
 
നാട്ടില്‍ നിന്നും പുതുതായി കുടിയേറുപ്പാര്‍ത്തവര്‍ക്ക് ഈ ക്ലാസ് ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രസ്തുത ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ട ടെക്സ്റ്റ് ബുക്കും മറ്റു ഉപകരണങ്ങളും ഷിക്കാഗോ മലയാളി അസോസിയേഷനില്‍ നിന്നം നല്‍കുന്നതാണ്. 
 
ജൂണ്‍ 22-നു ശനിയാഴ്ച നടക്കുന്ന ഈ ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ജോസഫ് നെല്ലുവേലി (847 334 0456), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749 എന്നിവരുമായി ബന്ധപ്പെടുക. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.