You are Here : Home / USA News

കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന ആവശ്യം ന്യായം

Text Size  

Story Dated: Thursday, June 06, 2019 03:06 hrs UTC

സ്വന്തം ലേഖകന്‍
 
ചിക്കാഗോ: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ മാണിസാറിന്റെ വിടവാങ്ങലിനു ശേഷം ആരെന്നുള്ള ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരം കണ്ടുപിടിക്കുവാന്‍ ഇത്രയധികം പാടുപെടേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു കൂട്ടി തെരഞ്ഞെടുക്കണമെന്നുള്ള ആവശ്യം ന്യായവും അവസരോചിതവുമാണെന്നു പ്രവാസി കേരളാ കൊണ്‌ഗ്രെസ്സ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു, മാത്തുക്കുട്ടി ആലുംപറമ്പില്‍, ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്ഗീസ്, സജി പുതൃകയില്‍, സണ്ണി വള്ളിക്കളം, സണ്ണി കാരിക്കല്‍, ഫ്രാന്‍സിസ് ചെറുകര, തോമസ് എബ്രഹാം, ബാബു പടവത്തില്‍, വറുഗീസ് കയ്യാലക്കകം, എന്നീ അമേരിക്കന്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 
 
കേരളാ കൊണ്‌ഗ്രെസ്സ് (എം) എന്ന് പറഞ്ഞാല്‍ അത് മാണിസാര്‍ രജിസ്റ്റര്‍ ചെയ്തു പടുത്തുയര്‍ത്തിയ പാര്‍ട്ടിതന്നെയെന്നുള്ള കാര്ര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്ത സ്ഥിതിക്ക് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുമെന്ന സത്യത്തെ ഭയപ്പെടുന്നതിനാലാണ് അത് വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ടിട്ടും വിളിച്ചു കൂട്ടാത്തതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.  ഉറങ്ങി കിടക്കുന്നവരെ ഉണര്‍ത്താന്‍ കഴിയും എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പാടാണ് എന്നതാണ് സത്യം. ജനാധിപത്യ സംവിധാനത്തില്‍ ഒരിക്കലും കണ്‍സെന്‍സസ് (ഏകാഭിപ്രായം) ഒരു വിഷയത്തില്‍ അസാധ്യമാണെന്ന് തന്നെ പറയാം. അതിനാലാണ് തെരഞ്ഞെടുപ്പ് സംവിധാനം പാര്‍ട്ടികളിലും രാജ്യത്തും പിന്തുടര്‍ന്നു വരുന്നത്.
 
മാണിസാര്‍ കേരളം കണ്ട ചാണക്യന്‍ തന്നെയായിരുന്നു. അതിനാലാണ് ബെലോയില്‍ കൃത്യമായി ഈ കാര്യങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നു എന്നുള്ളത്.  ജോസ് കെ. മാണി. തന്റെ പിന്‍ഗാമി ആയി വരണമെന്ന് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെയും ആഗ്രഹം.  ആ ആഗ്രഹം നിറവേറ്റുമ്പോള്‍ ജീവി ച്ചിരിക്കുന്ന സീനിയര്‍ നേതാക്കള്‍ക്ക് തങ്ങളുടെ ഇമേജ് വര്‍ധിക്കുമെന്നും അഭിപ്രായ ഭിന്നതകള്‍ അനായാസേന ഒഴിവാക്കുവാന്‍ കഴിയുകയൂം ചെയ്യും എന്നും പ്രസ്താവനയില്‍ പറയുന്നു.
 
തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഏതു പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുണ്ട്.  ഒരാള്‍ മാത്രമേ ജയിക്കാറുള്ളു എന്ന യാഥാര്‍ഥ്യം അംഗീകരിക്കുവാന്‍ എല്ലാ സ്ഥാനാത്ഥികളും തയ്യാറാകുന്നു. എന്നതുപോലെ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നുള്ള ബൈലോയിലെ നിയമം പാലിക്കുവാന്‍ ബാധ്യത ഉണ്ട്. അത് നടപ്പാക്കുമ്പോള്‍ വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലക്ക് പി. ജെ. ജോസഫിന് കൂടുതല്‍ ഇമേജ് ലഭിക്കുമെന്നുള്ളതാണ് സത്യം.  എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കില്ല എന്ന് വാശി പിടിക്കുമ്പോള്‍ പാര്‍ട്ടി പിളരുമെന്ന സത്യവും അറിയേണ്ടതുണ്ട്. അനുസൂതമായ പ്രവര്‍ത്തനങ്ങളിലൂടെ, ആദര്‍ശങ്ങള്‍ അടിയറവെയ്കാത്ത നിലപാടിലൂടെ സ്ഥാനങ്ങള്‍ നമ്മെ തേടിവരുക തന്നെ ചെയ്യും.  എന്നാല്‍ ബലം പ്രയോഗിച്ചു സ്ഥാനങ്ങള്‍ നേടിയാല്‍ അത് ശാശ്വതവുമാകുകയില്ല.  കേരളാ കൊണ്‌ഗ്രെസ്സ് പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കുവാന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഏവരും സംയമനം പാലിക്കുകയും വിട്ടുവീഴ്ചക്കു തയ്യാറാകുകയും ചെയ്യണമെന്ന് പ്രവാസി നേതാക്കള്‍ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.