You are Here : Home / USA News

ചരിത്രത്തിലാദ്യമായി ടെക്‌സസ് പ്രിസണില്‍ പ്രതികള്‍ക്ക് ബാപ്റ്റിസം നല്‍കി

Text Size  

Story Dated: Thursday, June 06, 2019 03:04 hrs UTC

പി.പി. ചെറിയാന്‍
 
ആന്‍ഡേഴ്‌സണ്‍ കൗണ്ടി(ടെക്‌സസ്): ടെക്‌സസില്‍ ഏറ്റവും അധികം സുരക്ഷിതത്വമുള്ള ജയിലുകളിലൊന്നായ ഡാളസ്- ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും വളരെ വിദൂരമല്ലാതെ സ്ഥിതി ചെയ്യുന്ന കൊഫീല്‍ഡ് യൂണിലെ പ്രതികള്‍ക്ക് ഗേയ്റ്റ് എവെ(Gate away) ചര്‍ച്ച് പാസ്റ്റര്‍ നീല്‍സ് ഹോള്‍ സിംഗര്‍ ബാപ്റ്റിസംനല്‍കി. കഴിഞ്ഞ വാരമായിരുന്നു ബാപ്റ്റിസം.
 
ദിവസത്തിന്റെ 23 മണിക്കൂറും  കനത്ത സ്റ്റീല്‍ അഴികള്‍ക്കു പിന്നില്‍ കഴിഞ്ഞിരുന്ന കൊടുംകുറ്റവാളികളെ കൈയ്യിലും, കാലിലും ചങ്ങലയിട്ടു ബന്ധിച്ചു ഇരുവശത്തും ഓരോ പോലീസുകാര്‍ നിന്നാണ് ബാപ്റ്റിസത്തിനായി കൊണ്ടുവന്നതും ജയില്‍ നിയമമനുസരിച്ചു ഇവരെ ഇത്തരത്തില്‍ മാത്രമേ മുറിയില്‍ നിന്ന് പുറത്തിറക്കാവൂ. ബാപ്റ്റിസത്തിനായി വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ഇവര്‍ ചൊല്ലേണ്ടതായ പ്രതിജ്ഞക്ക് വേണ്ടി കൈ ഉയര്‍ത്തുവാന്‍ പോലും കഴിഞ്ഞിരുന്നില്ല.
 
ജിംനീഷ്യത്തില്‍ നടന്ന ശുശ്രൂഷയില്‍ ഇരു ഗ്രൂപ്പില്‍പ്പെട്ട അഞ്ചുപേരെയാണ് ബാപ്റ്റിസം നല്‍കി സഭയോടു ചേര്‍ത്തതെന്ന് പ്രിസണ്‍ ക്യാമ്പസ് പാസ്റ്റര്‍ നീല്‍സ് പറഞ്ഞു. ഈ ചടങ്ങ് വീക്ഷിക്കുന്നതിന് എല്ലാ തടവുകാരേയും ക്ഷണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആറുമാസം മുമ്പാണ് 'ഗേയ്റ്റ് എവെ' ചര്‍ച്ചിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് ജയിലധികൃതര്‍ അനുമതി നല്‍കിയത്. ഇതിനിടയില്‍ നിരവധി പ്രതികള്‍ക്ക് മാനസാന്തരമുണ്ടായെന്നും, അവരില്‍ പലരും സ്‌നാനപ്പെടണമെന്നാഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും പാസ്റ്റര്‍ പറഞ്ഞു.
 
 അടുത്തമാസം 14 തടവുക്കാരെ ബാപ്റ്റ്‌സ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു ഇനി ദൈവത്തെ ഞങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രിതാവായി സ്വീകരിക്കുന്നു. സ്‌നാനപ്പെട്ട ഒരു കൊടും കുറ്റവാളി പ്രതികരിച്ചു. 2020 നു മുമ്പു ടെക്‌സസിലെ ആറു ജയിലുകളില്‍ കൂടി ചര്‍ച്ചിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പാസ്റ്റര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.