You are Here : Home / USA News

ഐ.പി.സി കുടുംബ സംഗമം: സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു.

Text Size  

Story Dated: Thursday, June 06, 2019 02:52 hrs UTC

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)
 
ഫ്‌ളോറിഡ: 2019 ജൂലൈ 25 മുതല്‍ 28 വരെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടക്കുന്ന 17  മത് നോര്‍ത്തമേരിക്കന്‍ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു. പരസ്യം നല്‍കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ജൂണ്‍ 20 ന് മുമ്പായി നല്‍കേണ്ടതാണെന്നും, ഫുള്‍ പേജിനു 300 ഡോളറും ഹാഫ് പേജിനു 200 ഡോളറുമാണ് പരസ്യത്തിന്റെ നിരക്ക് എന്നും നാഷണല്‍ സെക്രട്ടറി സി.എം.ഏബ്രഹാം അറിയിച്ചു. സ്റ്റാളുകള്‍ വേണ്ടവര്‍ക്ക് 150 ഡോളര്‍ നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
 
വ്യക്തികളും, സ്ഥാപനങ്ങളും ഈ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പരസ്യ മാറ്ററും ഫോട്ടോസും lpcfamilyconference.org എന്ന വെബ് സൈറ്റിലൂടെ നേരിട്ട് നല്‍കാവുന്നതാണ്. ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ  കുടുംബ സംഗമമായ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായും  മഹാസമ്മേളനത്തിലേക്ക് ഇനിയും പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവരും ഇതുവരെ രജിസ്ട്രര്‍ ചെയ്തിട്ടില്ലാത്തവരും ഉണ്ടെങ്കില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ട്രഷറാര്‍ ജോണ്‍സന്‍ ഏബ്രഹാം അറിയിച്ചു. 
 
കോണ്‍ഫറന്‍സിലേക്ക് അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍ അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും മുഖ്യ പ്രാസംഗീകരായി എത്തിച്ചേരുമെന്നും, സഭാ വ്യത്യാസം കൂടാതെ എല്ലാവരും ഈ കോണ്‍ഫറന്‍സില്‍ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കണമെന്നും വിജയകരമായ നടത്തിപ്പിനായി പ്രാര്‍ത്ഥിക്കണമെന്നും നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ആന്റണി റോക്കി അറിയിച്ചു.
 
ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ (നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. എല്ലാ വ്യാഴാഴ്ചകളിലും  9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും  www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.