You are Here : Home / USA News

മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ദശാബ്ദി ആഘോഷങ്ങള്‍ ചിക്കാഗോയില്‍

Text Size  

Story Dated: Tuesday, June 04, 2019 03:11 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: കതൃശിഷ്യനായ മാര്‍ത്തോമാ ശ്ശീഹായാല്‍ ഇന്ത്യയില്‍ സ്ഥാപിതമായ, 2000 വര്‍ഷങ്ങള്‍ക്കധികമായ പാരമ്പര്യവും പൈതൃകവുമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിരുകള്‍ വിസ്തൃതമാക്കുന്നതിനായി കഷ്ടതകള്‍ സഹിച്ച് കടന്നുവരവിന്റേയും, കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിന്റേയും മകുടോദാഹരണമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലുള്ള സൗത്ത് വെസ്റ്റ് ഭദ്രാസനം. 
 
ജനിച്ച മണ്ണും, വളര്‍ന്ന ദേശവും വിട്ട് ഉപജീവനത്തിനായി കടലുകള്‍ കടന്ന് ഇവിടെ വന്നപ്പോഴും തങ്ങളെ ഇത്രത്തോളം അനുഗ്രഹിച്ച ദൈവകൃപയും, സഭാ മാതാവിനോടുള്ള ബന്ധവും മറന്നുപോകാതെ ഓര്‍ത്തഡോക്‌സ് സഭാ മക്കള്‍ ഈ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി അത്യധ്വാനത്തിന്റെ സാക്ഷാത്കാരമാണ് ഈ ഭദ്രാസനമെന്നു ദശാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും അഭിപ്രായപ്പെട്ടു. 
 
2009-ല്‍ ഈ ഭദ്രാസനം രൂപീകൃതമായപ്പോള്‍ ഇതിന്റെ പ്രഥമ മെത്രാപ്പോലീത്തയായി ഇതിനെ വളര്‍ത്തിയ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വവും അധ്വാനവും ഈ ഭദ്രാസനത്തിന്റെ വിവിധോമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. 
 
ഭദ്രാസനത്തിന് സ്ഥിരമായി ഒരു ആസ്ഥാനം ഹൂസ്റ്റണിനടുത്ത് നൂറില്‍പ്പരം ഏക്കര്‍ വാങ്ങി ആരംഭിച്ചു. ഇപ്പോള്‍ ഭദ്രാസനത്തെ നയിക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും, സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയും ഈ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാവിധത്തിലുള്ള നേതൃത്വവും നല്‍കിവരുന്നു. 
 
ദശാബ്ദി ആഘോഷങ്ങള്‍ ചിക്കാഗോ ഹില്‍ട്ടണ്‍ ഓക്ബ്രൂക്ക് കോണ്‍ഫറന്‍സ് സെന്ററില്‍ ജൂലൈ 19-നു വെള്ളിയാഴ്ച ചേരുന്ന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും മാര്‍ത്തോമാ ശ്ശീഹായുടെ പിന്‍ഗാമിയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനി ഉദ്ഘാടനം ചെയ്യുന്നതാണ്. 
 
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള അഭി. ഡോക്ടര്‍ സഖറിയാസ് മാര്‍ അപ്രേമിനെ കൂടാതെ മലങ്കര സഭയിലെ മെത്രാപ്പോലീത്തമാരും, മറ്റു സഹോദരസഭകളിലെ മേല്‍പ്പട്ടക്കാര്‍, വൈദീകര്‍, അത്മായ നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 
 
അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ വൈദീകരും യുവജനങ്ങളും സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
 
ദശാബ്ദി ആഘോഷങ്ങളുടെ വിജയത്തിനു നൂറില്‍പ്പരം അംഗങ്ങളുള്ള വിവിധ കമ്മിറ്റികള്‍ അഭി. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 
ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.