You are Here : Home / USA News

പിഞ്ചു കുഞ്ഞിന്റെ മരണം ഇന്ത്യന്‍ ഡെ കെയര്‍ ഉടമക്ക് 15 വര്‍ഷം തടവ്

Text Size  

Story Dated: Thursday, May 16, 2019 02:25 hrs UTC

മാസ്സച്യൂസെറ്റ്‌സ്: ആറുമാസം പ്രായമുള്ള റിധിമ ധെകനെ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസ്സില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമ പല്ലവി മഷര്‍ലയെ 15 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു.
 
എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ജ്യൂറി വിസ്താരത്തിനൊടുവിലാണ് പല്ലവിയുടെ ശിക്ഷ മെയ് 13 തിങ്കളാഴ്ച വിധിച്ചത്.
 
2014 മാര്‍ച്ചിലായിരുന്നു സംഭവം. ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന പല്ലവി അമേരിക്കയില്‍ എത്തിയതിന് ശേഷം സ്വന്തം വീട്ടില്‍ ഡെ കെയര്‍ നടത്തി വരികയായിരുന്നു.
 
ബര്‍ലിംഗ്ടണിലുള്ള ഇവരുടെ ഡെ കെയര്‍ സംരക്ഷണയിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുട്ടിയെ പല്ലവി പിടിച്ചുയര്‍ത്തി ശക്തമായി കുലുക്കിയതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്ത സ്രാവം ഉണ്ടാകുകയും, ചര്‍ദ്ദച്ചു അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്സ്. കുട്ടിയെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണമടഞ്ഞു.
 
പ്രോസിക്യൂഷന്റെ വാദം പല്ലവിയുടെ അറ്റോര്‍ണി നിഷേധിച്ചു. ആപ്പിള്‍ സോസ് കഴിക്കുന്നതിനിടയില്‍ കുട്ടി ചര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്.
 
ഇന്ത്യയില്‍ ഡോക്ടറായിരുന്ന പല്ലവി കുട്ടിയുടെ ഗുരുതരാവസ്ഥ കണ്ട് 911 വിളിക്കുന്നതിനു പകരം മാതാവിനെ വിളിച്ചു വിവരം അറിയിച്ചത് ഗുരുതര വീഴ്ചയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മിനിട്ടുകള്‍ക്കുശേഷം എത്തിച്ചേര്‍ന്ന മാതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
 
പ്രോസിക്യൂഷന്റെ വാധം ഒട്ടോപ്‌സി നടത്തിയ എക്‌സാമിനര്‍ നിഷേധിച്ചു. കുട്ടി ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്ന് പല്ലവി പിന്നീട് സമ്മതിച്ചു. ലൈസന്‍സ് ഇല്ലാതെ ഡെ കെയര്‍ നടത്തിയതിനും ഇവര്‍ക്കെതിരെ കേസ്സെടുത്തിരുന്നു.
 
\An Indian American doctor in Massachusetts has been found guilty of second-degree murder in the 2014 death of a 6-month-old who was in her care.
Pallavi Macharla ran a daycare center out of her Burlington home and was responsible for the baby, Ridhima Dhekane, who died on March 27, 2014, officials said, according to a WCVB Boston report.
 
Macharla was sentenced to life in prison with the possibility of parole after 15 years, it said.
 
Prosecutors said the baby died from being shaken and having her head hit against something, according to the report.
 
"(The baby's) brain was subject to repeated acceleration, deceleration, slamming against the walls of her skull," Assistant District Attorney Katharine Folger said, according to the media outlet.
 
The defense denied those claims, arguing the baby became unresponsive after vomiting on applesauce.
 
“At that point, I heard a noise, gurgling noise from her mouth and I turned her towards me. And when I saw her face, her eyes were closed,” Macharla testified during the trial, according to the report.
 
Macharla, who is trained as a doctor, started performing mouth-to-mouth on the baby but didn't call 911. Instead, she called the baby's mother who arrived several minutes later, it said.
 
The baby was taken to Boston Children's Hospital and died three days later.
 
“As a trained medical doctor, you know how important it is to get immediate medical attention when somebody is critically ill,” Folger said.
 
“Yes, ma'am,” Macharla added.
 
Macharla insisted she never did anything to hurt Ridhima, but admitted she has changed her story since first talking to police, including that she'd left the baby alone while doing dishes, the report continued. Macharla noted that she failed to mention that a friend came over to visit the day the baby died and that she also cared for other children in her home.
 
Initially, Macharla was accused of shaking the baby, causing fatal blunt-force trauma. But the medical examiner who performed the autopsy later changed the cause of death to "undetermined."
 
Macharla’s attorney said the child had no visible signs of trauma when she was brought to the hospital and said the baby died from choking on applesauce, the report said.
 
Marcharla was also charged with running an unlicensed daycare center.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.