You are Here : Home / USA News

ഡോക്ടര്‍ ശശി തരൂരിന് സാന്‍ ഫ്രാന്‍സിസ്‌കോ യില്‍ മലയാളി സമൂഹത്തിന്റെ വമ്പിച്ച സ്വീകരണം

Text Size  

Story Dated: Wednesday, May 15, 2019 02:03 hrs UTC

ബിന്ദു ടിജി
 
 
Share
 
സാന്‍ ഫ്രാന്‍സിസ്‌കോ : സിലിക്കണ്‍ വാലി ബേ ഏരിയയിലെ  ഫോമാ, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ബേ മലയാളി സ്‌പോര്‍ട് സ്  ആന്‍ഡ്  ആര്‍ട്ട് സ്  ക്ലബ് എന്നീ മലയാളി സംഘടന കളുടെ നേതൃത്വത്തില്‍  ഡോക്ടര്‍ ശശി തരൂരിന് വമ്പിച്ച സ്വീകരണം നല്‍കി. മെയ് എട്ടിനു വൈകുന്നേരം സാന്‍ ഹോസെ ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ ആയിരുന്നു സ്വീകരണം . കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ബേ ഏരിയായില്‍ എത്തിച്ചേര്‍ന്ന താണ്  ദീര്‍ഘകാലം ഐക്യ രാഷ്ട്ര സഭയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പ്രശസ്ത എഴുത്തുകാരനും വാഗ്മിയും  ഇപ്പോഴത്തെ  എം പി യുമായ  ഡോക്ടര്‍  ശശി തരൂര്‍ .  
 
കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ് വോളി ബോള്‍ ക്ലബ് , വേള്‍ഡ് മലയാളി ഫെഡറേഷന്‍ , ഫൊക്കാന , സര്‍ഗ്ഗവേദി, ലയണ്‍സ് ക്ലബ്,  ക്‌നാനായ  അസോസിയേഷന്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, തുടങ്ങി ബേ ഏരിയയിലെ പ്രമുഖ ഇന്ത്യന്‍  സംഘടനകളുടെ നേതൃത്വത്തില്‍ മലയാളികളുടെ  യുടെ അഭിമാനമായ ശശി തരൂരിനെ സ്‌നേഹാദരപൂര്‍വ്വം വരവേറ്റു . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള  ഇന്ത്യന്‍ സമൂഹവും സ്വീകരണ ചടങ്ങില്‍ പങ്കുചേര്‍ന്നു .പരമ്പരാഗത രീതിയില്‍ മലയാളി സമൂഹം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ യാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത് .വാദ്യക്കാരില്‍ നിന്ന് ചെണ്ട  സ്വയം ഏറ്റു വാങ്ങി മറ്റൊരു വാദ്യക്കാരനായി നിന്ന് മേളത്തിന് കൊഴുപ്പേകിയത്  സദസ്സില്‍ കൗതുകമുണര്‍ത്തി.
 
തുടര്‍ന്നുള്ള  സമ്മേളനത്തില്‍ നാനാത്വത്തില്‍  ഏകത്വം എന്നത് അതിന്റെ പരിപൂര്‍ണ്ണതയില്‍പ്രാവര്‍ത്തികമാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും  സാക്ഷര കേരളത്തിന്റെ പ്രതിനിധിയായി  ദേശീയ  തലത്തില്‍    സേവനമനുഷ്ഠിക്കുന്നത്  ഏറെ  അഭിമാനകരമാണെന്നും വള്ളത്തോളിന്റെകവിത ചൊല്ലിക്കൊണ്ട് അദ്ദേഹം ഊന്നി പറഞ്ഞു.  പ്രവാസികളായിരിക്കുമ്പോഴും സ്വന്തം രാജ്യത്തോടും ഭാഷയോടും കാണിക്കുന്ന സ്‌നേഹവുംബഹുമാനവും തുടരണമെന്നും ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു .
 
 ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്  ഫോമാ യെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിച്ചു.  മങ്ക യ്ക്ക് വേണ്ടി പ്രസിഡണ്ട് സജന്‍ മൂലപ്ലാക്കല്‍, ഫൊക്കാന യെ യും ഡബ്ലിയു എം എഫ് നെയും  പ്രതിനിധാനം ചെയ്തത് ഫൊക്കാന വൈസ് പ്രസിഡണ്ട്  ഗീത ജോര്‍ജ്ജ്, ബേ മലയാളിക്ക് വേണ്ടി പ്രസിഡണ്ട് ലെബോണ്‍ മാത്യു എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. പ്രസിദ്ധ ചലച്ചിത്ര നിര്‍മ്മാതാവും എഴുത്തുകാരനു മായ തമ്പി ആന്റണിയും  സഹധര്‍മ്മിണി പ്രേമ തെക്കക്കും സാന്‍ഫ്രാന്‍സിസ്‌കോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ചെയര്‍മാന്‍   റെവ. ഫാദര്‍ തോമസ് കോര (സജിയച്ചന്‍)  ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദീര്‍ഘ നേരം മലയാളി സമൂഹത്തെ പരിചയപ്പെടാനും ആശയങ്ങള്‍ പങ്കിടാനും അദ്ദേഹം ചിലവഴിച്ചു . വിവിധ മലയാളി സംഘടനകളുടെ സഹകരണവും സ്‌നേഹവും ഏറെ പ്രശംസനീയമെന്ന് വിവിധ മലയാളി സംഘടനകളുടെ സഹകരണവും സ്‌നേഹവും ഏറെ പ്രശംസനീയമെന്ന് സമ്മേളനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയും അദ്ദേഹം അഭിപ്രായം പങ്കുവെച്ചു .
 
 ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി സംഘടനകളെ സ്വീകരണ ചടങ്ങിന് പങ്കെടുപ്പിക്കാന്‍  പറ്റിയതില്‍ സംഘാടകര്‍ സംതൃപ്തരാണ്. ആന്റണി ഇല്ലിക്കാടന്‍ , മേരി ദാസന്‍ ജോസഫ്, സുഭാഷ് സക്കറിയ, ഷെറി ജോസഫ്, ടോം തരകന്‍ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി സഹകരിച്ചു. അന്തര്‍ ദേശീയ തലത്തില്‍ കേരളത്തിന്റെ  അഭിമാനമായ ശശി തരൂരിനോട് മലയാളിയുടെ  സ്‌നേഹവും ബഹുമാനവും നിമിത്തം ഒരു പ്രവര്‍ത്തി ദിവസം വൈകുന്നേരം നടന്ന ചടങ്ങിന്  പതിവില്‍ കൂടുതല്‍ ജനത്തിരക്ക് ദര്‍ശിക്കാനായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.