You are Here : Home / USA News

പരുമല തിരുമേനിയുടെ മാതൃക ജീവിതത്തില്‍ വളര്‍ത്തുക: മാര്‍ യൗസേബിയോസ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 04, 2013 04:42 hrs UTC

ഷിക്കാഗോ: ഇരുപത്തിയൊമ്പതാം വയസില്‍ സഭയുടെ മെത്രാപ്പോലീത്തയായി 23 വര്‍ഷം മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയില്‍ ശുശ്രൂഷ ചെയ്‌ത്‌ ലോക ശ്രദ്ധ മുഴുവന്‍ പിടിച്ചുപറ്റിയ ഒരു വ്യക്തിയായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്നും, ആ പരിശുദ്ധന്റെ പെരുന്നാള്‍ നാം കൊണ്ടാടുമ്പോള്‍ പരിശുദ്ധന്റെ മാതൃക നമ്മുടെ ജീവിതത്തില്‍ വളര്‍ത്തുവാനും അഭിവന്ദ്യ തിരുമേനി അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി ആഹ്വാനം ചെയ്‌തു.

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാം പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.27-ന്‌ ഞായറാഴ്‌ച രാവിലെ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തിലും, ഫാ. ദാനിയേല്‍ ജോര്‍ജ്‌, ഫാ. ക്രിസ്റ്റഫര്‍ മാത്യു തുടങ്ങിയവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടന്നു. തുടര്‍ന്ന്‌ കൊടി, കുരിശ്‌, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന റാസയില്‍ പ്രാര്‍ത്ഥിച്ചും, പെരുന്നാളിന്റെ സ്‌തുതിഗീതങ്ങള്‍ ആലപിച്ചും ഭക്തജനങ്ങള്‍ സംബന്ധിച്ചു. ഫാ. ദാനിയേല്‍ ജോര്‍ജ്‌, ഡോ. റോയി ഈപ്പന്‍, ചെറിയാന്‍ മാത്യു, ബിജു കുര്യന്‍ എന്നിവര്‍ റാസയ്‌ക്ക്‌ നേതൃത്വം നല്‍കി.പള്ളിയിലെത്തിയ ജനങ്ങള്‍ക്ക്‌ മെത്രാപ്പോലീത്ത ശ്ശൈഹിക വാഴ്‌വ്‌ നല്‌കി അനുഗ്രഹിച്ചു. പെരുന്നാള്‍ ആഘോഷങ്ങളില്‍ ഫാ. ദാനിയേല്‍ ജോര്‍ജ്‌, ഫാ. നൈനാന്‍ ജോര്‍ജ്‌, ഫാ. ഹാം ജോസഫ്‌, ഫാ. എബി ചാക്കോ, ഫാ ക്രിസ്റ്റഫര്‍ മാത്യു, ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മൂന്നു ദിവസങ്ങളിലായി നടന്ന പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ ആഘോഷങ്ങളില്‍ വമ്പിച്ച ജനാവലി പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചു. പെരുന്നാള്‍ സദ്യയ്‌ക്ക്‌ മാര്‍ത്തമറിയം സമാജം അംഗങ്ങള്‍ നേതൃത്വം നല്‍കി.പെരുന്നാളിന്‌ തോമസ്‌ സ്‌കറിയ, ഏലിയാമ്മ പുന്നൂസ്‌, ഏബ്രഹാം മാത്യു, ജോണ്‍ പി. ജോണ്‍, ഫിലിപ്പ്‌ കുന്നേല്‍, ഷിബു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.