You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിയും വര്‍ണ്ണാഭമായി

Text Size  

Story Dated: Monday, November 05, 2018 10:28 hrs UTC

ജോഷി വള്ളിക്കളം

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും അംഗബലംകൊണ്ട് ഏറ്റവും വലുതുമായ ചിക്കാഗോ മലയാളി അസോസിയേഷന്‍ അതിന്റെ 2018-2020 വര്‍ഷങ്ങളിലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനവും സംയുക്തമായി ആഘോഷിച്ചു. പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇല്ലിനോയിലെ ആദ്യ അമേരിക്കന്‍ ഇന്ത്യന്‍ വംശജനായ സ്റ്റേറ്റ് സെനറ്റര്‍ റാം വില്ലിവലം നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് ഇന്ത്യന്‍ വംശജനായ താന്‍ എങ്ങനെ വന്നുവെന്നും താന്നാലാവുന്ന സഹായം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ചെയ്യാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിക്കുകയും തങ്ങളുടെ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്തരൂപം അവതരിപ്പിക്കുകയും ചെയ്തു. ഫോമ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാനാ മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജി എടാട്ട്, ഫൊക്കാന ജോ.ട്രഷറര്‍ പ്രവീണ്‍ തോമസ്, ഷാജന്‍ കുര്യാക്കോസ് എന്നിവര്‍ ചിക്കാഗോ മലയാളി അസോസിയേഷന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

കേരള വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ടിനോയി ഫെയ്‌സ് ബുക്കിലൂടെ 1.65 മില്യണ്‍ സമാഹരിച്ച അരുണ്‍ നെല്ലാമറ്റത്തിനെയും ടീമിനെയും യോഗത്തില്‍ അനുമോദിച്ചു. ചിക്കാഗോയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും ക്ലബുകളുടെയും പ്രതിനിധികളും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് മാത്യു എബ്രഹാം, ഇല്ലിനോയി മലയാളി അസോസിയേഷനുവേണ്ടി ജോര്‍ജ് പണിക്കര്‍, കേരള അസോസിയേഷന്‍ ജോര്‍ജ് പാലമറ്റം, കെയര്‍ ആന്‍ഡ് ഷെയര്‍ ടോണി ദേവസ്യ, കലാക്ഷേത്ര അജികുമാര്‍ ബാസ്‌ക്കര്‍, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ബീന വള്ളിക്കളം, മലയാളി റസ്പിരേറ്ററി കെയര്‍ സ്‌കറിയാ തോമസ്, റേഡിയോളജി അസോസിയേഷന്‍ മാറ്റ് വിലങ്ങാട്ടുശ്ശേരില്‍, ചിക്കാഗോ ട്രാന്‍സിറ്റ് അസോസിയേഷന്‍ ജോസ് ഞാറവേലില്‍, പോസ്റ്റല്‍ അസോസിയേഷന്‍ ആഷ്‌ലി ജോര്‍ജ്, സോഷ്യല്‍ ക്ലബ് ജോസ് മണക്കാട്ട്, കോസ്‌മോ പൊളിറ്റിക്കല്‍ ക്ലബ് സന്തോഷ് കുര്യന്‍, ഇംപീരിയല്‍ ക്ലബ് സണ്ണി വള്ളിക്കളം, ഫ്രണ്ട് ആര്‍.എസ്. ക്ലബ് ഷിബു അഗസ്റ്റ്യന്‍, ഗ്ലന്‍വ്യൂ മലയാളി അസോസിയേഷന്‍ സ്റ്റാന്‍ലി കളരിക്കമുറിയില്‍, സോക്കര്‍ ക്ലബ് ഡാനി കൊച്ചുവീട്ടില്‍, ലോ ആന്റ് ഓര്‍ഡര്‍ ടോമി മെത്തിപ്പാറ, മെയില്‍ നഴ്‌സസ് അസോസിയേഷന്‍ സിനു പാലക്കത്തടം, യൂത്ത് പ്രതിനിധി അനില്‍ മെത്തിപ്പാറ എന്നിവരും ആശംസകളര്‍പ്പിച്ചു.

 

ചിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോഷി വള്ളിക്കളം അവതാരകനായി മീറ്റിംഗ് നിയന്ത്രിച്ചു. ജോ.സെക്രട്ടറി സാബു കട്ടപ്പുറം, ഗ്രാന്‍സ് സ്‌പോണ്‍സറായ അശോക് ലക്ഷ്മണനെയും മറ്റ് സ്‌പോണ്‍സേഴ്‌സിനെയും സദസ്സിന് പരിചയപ്പെടുത്തി. വിവിധ ഡാന്‍സുകളും ശ്രുതിമധുരമായ ഗാനങ്ങളും പരിപാടികളും മാറ്റ് കൂട്ടി. ലീലാ ജോസഫും, ആഗ്‌നസ് തെങ്ങുംമൂട്ടിലും കലാപരിപാടികളുടെ അവതാരകരായി. ബാബു മാത്യു, ഷാബു മാത്യു, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, കാല്‍വിന്‍ കവലയ്ക്കല്‍, മേഴ്‌സി കുര്യാക്കോസ്, ആല്‍വിന്‍ ഷിക്കോര്‍, ജോര്‍ജ് പ്ലാമൂട്ടില്‍, ജസി റിന്‍സി, മനോജ് അച്ചേട്ട്, സജി മണ്ണഞ്ചേരില്‍, ഫിലിപ്പ് ലൂക്കോസ്, സന്തോഷ് കുര്യന്‍, സന്തോഷ് കാട്ടൂക്കാരന്‍, ഷൈനി ഹരിദാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ ജിതേഷ് ചുങ്കത്ത് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു.

റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More