You are Here : Home / USA News

എന്‍.എ.എ.ഐ.സിയുടെ 22-മത്‌ വാര്‍ഷിക വിരുന്ന്‌ ഒക്‌ടോബര്‍ 26-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 23, 2013 10:11 hrs UTC

ന്യൂജേഴ്‌സി: നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഏഷ്യന്‍ ഇന്ത്യന്‍ ക്രിസ്‌ത്യന്‍സിന്റെ (എന്‍.എ.എ.ഐ.സി) 22-മത്‌ വാര്‍ഷിക വിരുന്ന്‌ ഒക്‌ടോബര്‍ 26-ന്‌ ശനിയാഴ്‌ച അഞ്ചുമണിക്ക്‌ Metuchen ന്യൂജേഴ്‌സിയിലുള്ള ഫസ്റ്റ്‌ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചില്‍ (226 Middlesex Ave, Route 27) -ല്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ജോര്‍ജ്‌ ഏബ്രഹാം (പ്രസിഡന്റ്‌ ഐ.എന്‍.ഒ.സി യു.എസ്‌.എ) ഭാരതത്തിലും അയല്‍രാജ്യങ്ങളിലും നടത്തുന്ന ക്രിസ്‌തീയ പീഡനങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതാണ്‌. ഗ്രേസ്‌ പിന്നലും, റ്റീന്‍ ന്യൂജേഴ്‌സിയും ഈ സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്‌. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്നതും പ്രെയിസ്‌ വര്‍ഷിപ്പ്‌ നടത്തുന്നതുമാണ്‌. തുടര്‍ന്ന്‌ സമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. എന്‍.എ.എ.ഐ.സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അനാഥ കുട്ടികള്‍ക്കുവേണ്ടി നാഗര്‍കോവിലില്‍ നടത്തുന്ന ഓര്‍ഫനേജിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള സ്ലൈഡ്‌ ഷോയും നടത്തപ്പെടുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എന്‍.എ.എ.ഐ.സിയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. www.naaic.us

 

ഈ സൗജന്യവിരുന്നില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. കോശി ജോര്‍ജ്‌ (പ്രസിഡന്റ്‌) 718 314 8171, റവ.ഡോ. Nchemish Thompson (General Secretary) 908 251 3992), Rev. Ananth Kumar (VP) 201 424 0030, Dr. Hemaletha Parmar (VP) 718 851 0003). എന്‍.എ.എ.ഐ.സി 501 (സി) (3) രജിസ്‌ട്രേഡ്‌ നോണ്‍ പ്രോഫിറ്റ്‌ ഓര്‍ഗനൈസേഷനാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.