You are Here : Home / USA News

`ഫോമാ നൃത്തോത്സവ്‌ 2013': നെവിന്‍ തോബിയാസ്‌ കലാപ്രതിഭ, കെസിയ താമരപ്പള്ളില്‍ കലാതിലകം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 22, 2013 10:46 hrs UTC

ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ അഞ്ചാം തീയതി സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാമത്സരങ്ങള്‍ പ്രതിഭയുടെ വിസ്‌മയ മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യംവഹിച്ചു. ഷിക്കാഗോയില്‍ ഇരുനൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത നൃത്തോത്സവം നിറപ്പകിട്ടുകൊണ്ടും പങ്കാളിത്തം കൊണ്ടും കേരളീയ നൃത്തകലാമൂല്യംകൊണ്ടും ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. ക്ലാസിക്കല്‍, സിനിമാറ്റിക്‌, ഫോക്ക്‌, വെസ്റ്റേണ്‍ എന്നീ വിവിധ ഡാന്‍സ്‌ രൂപങ്ങളില്‍ വര്‍ണ്ണവിസ്‌മയം തീര്‍ത്ത്‌ നെവിന്‍ തോബിയാസ്‌ കലാപ്രതിഭയായി. ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ തോബിയാസിന്റേയും കുഞ്ഞുമോളുടേയും മകനായ നെവിന്‍ ഇന്ന്‌ അമേരിക്കയില്‍ അറിയപ്പെടുന്ന യുവ കലാപ്രതിഭയാണ്‌. ഷിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ യുവജനോത്സവങ്ങളില്‍ നിരവധി തവണ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നെവിന്‍ തോബിയാസ്‌ പഠന രംഗത്തും മികവ്‌ പുലര്‍ത്തുന്നു.

 

പ്രതിഭയുടെ മിന്നലാട്ടം കൊണ്ട്‌ ഏവരുടേയും ശ്രദ്ധ നേടിയെടുത്ത്‌ വരുംകാലങ്ങളില്‍ ഷിക്കാഗോയിലെ കലാ സ്റ്റേജുകളില്‍ തന്റെ നിറസാന്നിധ്യം വിളിച്ചറിയിച്ചുകൊണ്ട്‌ കെസിയ താമരപ്പള്ളില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോയില്‍ താമസിക്കുന്ന സാജന്‍- നിമ്മി ദമ്പതികളുടെ മകളാണ്‌ ഈ കൊച്ചുമിടുക്കി. ഒക്‌ടോബര്‍ അഞ്ചാം തീയതി വൈകുന്നേരം നടന്ന ഫോമയുടെ ഷിക്കാഗോ റീജിയന്‍ കണ്‍വെന്‍ഷനില്‍ വെച്ച്‌ ഈ കലാപ്രതിഭകള്‍ക്ക്‌ യു.എസ്‌. കോണ്‍ഗ്രസ്‌മാന്‍ ഡോ. ഡാനി ഡേവിഡും, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. യൂസഫ്‌ സായിദും ചേര്‍ന്ന്‌ കലാപ്രതിഭ, കലാതിലകം ട്രോഫികള്‍ നല്‍കി ഇവരെ ആദരിച്ചു. സിനു പാലയ്‌ക്കത്തടം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.