You are Here : Home / USA News

പോരാളി-ജനത ഐക്യത്തിലൂടെയേ സിറിയന്‍ വിപ്ലവം ലക്ഷ്യം കാണൂ

Text Size  

Story Dated: Sunday, September 15, 2013 12:22 hrs UTC

ദോഹ: സിറിയയിലെ രക്തസാക്ഷികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതായും പോരാളികളും ജനതയും തമ്മില്‍ ഐക്യമുണ്ടായാല്‍ മാത്രമേ സിറിയന്‍ വിപ്‌ളവം ലക്ഷ്യം കാണൂ എന്നും രാജ്യന്തര്‍ മുസ്ലിം പണ്ഡിതസഭ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്യുദ്ധീന്‍ ഖുറദാഗി പറഞ്ഞു. ഫരീക് കുലൈബിലെ ആയിഷ മസ്ജിദില്‍ ജുമുഅ ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എട്ടു മില്യന്‍ ജനങ്ങളാണ് ഇവിടെ അഭയാര്‍ഥികളായിട്ടുള്ളത്. ഇസ്ലാമിന്റെ ശത്രുക്കള്‍ മുസ്ലിം സമൂഹത്തിന് എന്തെങ്കിലും ഗുണം വരുന്നത് ഇഷ്ടപ്പെടുന്നില്ല. അവര്‍ സ്വന്തം കാര്യലാഭം മാത്രം ലക്ഷ്യം വെച്ചാണ് മുസ്ലിം രാജ്യങ്ങളിലെ കാര്യങ്ങളില്‍ ഇടപെടുന്നത്. ഈജിപ്തില്‍ ഇന്ന് നടക്കുന്നത് ആധുനിക കാലത്ത് ഒരു സമൂഹത്തിലും നടക്കാത്ത ക്രൂരകൃത്യങ്ങളാണ്. മരിച്ചവരോടും ജീവിച്ചവരോടും ഇവര്‍ ക്രൂരത തുടരുന്നു.സിറിയന്‍ പ്രശ്‌നത്തിന്റെ ഗുണഭോക്താകള്‍ അമേരിക്കയും ഇസ്രയേലുമാണ്. സിറിയയിലും ഈജിപ്തിലും മറ്റു മുസ്ലിം നാടുകളിലും ഒരേ ശക്തികളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അത് സിയോണിസ്റ്റ് ലോബിയാണ്. ഫലസ്തീന്‍ ജനതയെ ഇങ്ങനെ പീഡിപ്പിക്കാന്‍ അവര്‍ എന്ത് തെറ്റാണു ചെയ്തത്. ഈജിപ്തില്‍ നടക്കുന്നതുമായി അവര്‍ക്ക് എന്ത് ബന്ധമാണുള്ളത്. എന്തിനാണ് ഈ പുതിയ ഉപരോധമെന്നും അദ്ദേഹം ചോദിച്ചു.

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.