You are Here : Home / USA News

കീബോര്‍ഡ്‌ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ ക്രിസ്‌ത്യന്‍ ഭക്തിഗാനപരമ്പര അമേരിക്കയില്‍

Text Size  

Story Dated: Thursday, September 05, 2013 10:37 hrs UTC

ന്യൂജേഴ്‌സി : കീബോര്‍ഡ്‌ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തിലുള്ള സോളിഡ്‌ ബാന്റ്‌ അവതരിപ്പിക്കുന്ന ക്രിസ്‌ത്യന്‍ ഭക്തിഗാന പരമ്പര 2014 ജൂണ്‍ 1 മുതല്‍ ജൂലായ്‌ 10 വരെ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും നടക്കും. സ്റ്റീഫനു പുറമേ ജോസി ജോസ്‌ (ഗിത്താര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിസ്‌ (പെര്‍ക്കഷന്‍), ജോസ്‌ പീറ്റര്‍ (ഫ്‌ളൂട്ട്‌/സാക്‌സഫോണ്‍) എന്നിവരാണ്‌ മറ്റ്‌ സംഗീതജ്ഞര്‍. പ്രശസ്‌ത പിന്നണി ഗായകരായ സിസിലി എബ്രഹാമും ജോബ്‌ കുര്യനുമാണ്‌ സ്റ്റീഫന്‍ ദേവസ്സി സംഘത്തിലെ ഗായകര്‍. ടെന്നിസണ്‍ സൗണ്ട്‌ എഞ്ചിനിയറും. മുന്‍വര്‍ഷങ്ങളില്‍ അമേരിക്കയില്‍ സ്റ്റേജ്‌ഷോ പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ച ന്യൂജേഴ്‌സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍വിംഗ്‌ മൈന്‍ഡ്‌സ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ ആണ്‌ പരിപാടിയുടെ സംഘാടകര്‍. അമേരിക്കയില്‍ പ്രശസ്‌തരായ ഇന്ത്യയിലെ ഇവന്റ്‌ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്‍സി കേരള്‍ടുഡേ ഡോട്ട്‌കോമാണ്‌ ഇവന്റ്‌ മാനേജേഴ്‌സ്‌. (201-926-7477) .ലാലുജോസഫ്‌ അറിയിച്ചതാണിത്‌. + 91 9847835566 lalujoseph@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.