You are Here : Home / USA News

ന്യൂജേഴ്‌സി കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ എട്ടുനോമ്പാചരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 01, 2013 03:34 hrs UTC

ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ എട്ടുനോമ്പാചരണം ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. സെപ്‌റ്റംബര്‍ ഒന്നിന്‌ ഞായറാഴ്‌ച രാവിലെ 9.15-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, 10 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും മറ്റ്‌ പ്രാര്‍ത്ഥനകളും നടത്തപ്പെടും. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ 7.45-ന്‌ തിരുവചന പ്രഘോഷണവും ഉണ്ടായിരിക്കും. മനോജ്‌ ജോണ്‍, റവ.ഫാ. ആകാശ്‌ പോള്‍, മാത്യു കുര്യാക്കോസ്‌, വര്‍ഗീസ്‌ കിഴുക്കാലില്‍, ഷെവലിയാര്‍ ഏബ്രഹാം മാത്യു, വെരി റവ. വര്‍ഗീസ്‌ പുത്തൂര്‍കുടിലില്‍ എന്നിവര്‍ ഈ ദിവസങ്ങളില്‍ തിരുവചനം സംസാരിക്കുന്നതായിരിക്കും. സെപ്‌റ്റംബര്‍ എട്ടാം തീയതി ഞായറാഴ്‌ച രാവിലെ 9.15-ന്‌ നടക്കുന്ന പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ 10 മണിക്ക്‌ റവ.ഡോ. എ.പി. ജോര്‍ജ്‌ അച്ചന്‍ വിശുദ്ധ കുര്‍ബാനയും, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും അര്‍പ്പിക്കുന്നതാണ്‌. പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ച്‌ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും വികാരി റവ. ഫാ. വിജു ഏബ്രഹാം തടത്തിപ്പറമ്പിലും, സഹ വികാരി വെരി റവ. ഡേവിഡ്‌ ചെറുതോട്ടിലും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മറ്റപ്പള്ളില്‍ (സെക്രട്ടറി) 973 960 0275, റോയി ചിറയ്‌ക്കല്‍ (ട്രസ്റ്റി) 732 713 3450. ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.