You are Here : Home / USA News

ഷിക്കാഗോയില്‍ എട്ടുനോമ്പാചരണവും ഫാ. മോഹന്‍ ജോസഫിന്റെ സുവിശേഷ പ്രസംഗവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 26, 2013 11:01 hrs UTC

ഷിക്കാഗോ: ഷിക്കാഗോ ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ ഓഗസ്റ്റ്‌ 31 ശനിയാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ 8 ഞായറാഴ്‌ച വരെ വിവിധ പരിപാടികളോടുകൂടി ആചരിക്കുന്നു. ഓഗസ്റ്റ്‌ 31-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ഷോംബര്‍ഗില്‍ (615 Scoot dr) ഐസക്‌ തോമസിന്റെ ഭവനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ ഫാ. മോഹന്‍ ജോസഫ്‌ സുവിശേഷ പ്രസംഗം നടത്തും. ഇദ്ദേഹം പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും ഇപ്പോള്‍ കോട്ടയം ഏലിയാ കത്തീഡ്രല്‍ വികാരിയും, കാത്തലിക്‌ ആന്‍ഡ്‌ എം.ഡി സ്‌കൂള്‍സ്‌ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സെക്രട്ടറിയായും സേവനം അനുഷ്‌ഠിക്കുന്നു. യോഗത്തില്‍ ഫാ. ദാനിയേല്‍ ജോര്‍ജ്‌ അദ്ധ്യക്ഷനായിരിക്കും. സെപ്‌റ്റംബര്‍ ഒന്നിന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ കത്തീഡ്രലില്‍ പ്രഭാത നമസ്‌കാരവും, 9.45-ന്‌ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഫാ. മോഹന്‍ ജോസഫ്‌ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, വചന ശുശ്രൂഷ എന്നിവയുണ്ടായിരിക്കും. ഇടവക ഏവരുടേയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സഹകരണം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ സ്‌കറിയ (847 296 9616), മാത്യു ഏബ്രഹാം (630 709 5322), ഐസക്‌ തോമസ്‌ (847 658 9344). കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

More From Featured News
View More
More From Trending
View More