You are Here : Home / USA News

ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ പിക്‌നിക്‌ വര്‍ണാഭം

Text Size  

Story Dated: Monday, August 19, 2013 03:04 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലാഡല്‍ഫിയ: വര്‍ണ, വര്‍ഗ, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാം മറന്ന്‌ ഒരുമയില്‍ ആറാടിയ നിമിഷങ്ങള്‍!! കത്തോലിക്കാ സഭയുടെ സാര്‍വത്രിക സ്വഭാവം പ്രകടമായ നിമിഷങ്ങള്‍!! വൈവിധ്യമേറിയ രുചികരമായ ഭക്ഷണവിഭവങ്ങള്‍, ഹൃദയഹാരിയായ കലാപ്രകടനങ്ങള്‍, വിവിധ രാജ്യങ്ങളിലെ ക്രൈസ്‌തവ പൈതൃകം നിറഞ്ഞുനിന്ന മുഹൂര്‍ത്തങ്ങള്‍, ദൈവിക പരിവേഷത്താല്‍ നിറഞ്ഞ അന്തരീക്ഷം. ആനന്ദലബ്‌ദിക്കിനിയെന്തുവേണം? ആഗസ്റ്റ്‌ 10 ശനിയാഴ്‌ച്ച. ഫിലാഡല്‍ഫിയ വിശുദ്ധയായ കാതറൈന്‍ ഡ്രക്‌സലിന്റെ തിര്‍ത്ഥാടന കേന്ദ്രത്തോടനുബന്ധിച്ചുള്ള വിശുദ്ധവും വിശാലവുമായ പാര്‍ക്കാണ്‌ രംഗം. പരമ്പരാഗതവേഷമണിഞ്ഞ അമേരിക്കന്‍ഇന്‍ഡ്യാക്കാര്‍, വിവിധ ദേശക്കാരും ഭാഷക്കാരുമായ 20 ല്‍ പരം കുടിയേറ്റകത്തോലിക്കാസമൂഹങ്ങള്‍. യേശുനാമത്തില്‍ എല്ലാവരും ഒന്നിച്ചപ്പോള്‍ നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച പ്രതീതി. അതിരൂപതയുടെ അജപാലനപരിധിയില്‍ വരുന്ന മൈഗ്രന്റ്‌ കാത്തലിക്ക്‌ കമ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച്‌ നടത്തിയ ഫാമിലി പിക്‌നിക്ക്‌പത്തുമണിമുതല്‍ അഞ്ചുമണിവരെ കലാകായികപരിപാടികളുമായി അരങ്ങേറി.പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാവരും വിശുദ്ധയുടെ തിരുശേഷിപ്പ്‌ വണങ്ങുകയും, പ്രത്യേകപ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്‌തു. അതിരൂപതയുടെ ഓഫീസ്‌ ഫോര്‍ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ്‌ ആന്റ്‌ റഫ്യൂജീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ആണു പിക്‌നിക്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌. ബ്രസീല്‍, ഇന്‍ഡോനേഷ്യ, ഹെയ്‌ത്തി, നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്‌, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള മൈഗ്രന്റ്‌ കാത്തലിക്കരെകൂടാതെ നേറ്റീവ്‌ അമേരിക്കന്‍ ഇന്‍ഡ്യന്‍ കത്തോലിക്കരും ക്‌നാനായ, സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരും പിക്‌നിക്കില്‍ പങ്കെടുത്ത്‌ തങ്ങളുടെ സംസ്‌കാരവും പൈതൃകവും വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളിലൂടെയും, തനതു കലാരൂപങ്ങളിലൂടെയും മറ്റു സമൂഹങ്ങള്‍ക്ക്‌ അനുഭവവേദ്യമാക്കി. മൈഗ്രന്റ്‌ സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും, പരസ്‌പര സ്‌നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും, ക്രൈസ്‌തവ വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും, ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഈ പിക്‌നിക്കിലൂടെ സാധിച്ചു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പലവിധത്തിലൂള്ള കായികമല്‍സരങ്ങളും ഉണ്ടായിരുന്നു. പത്തുമണിക്കാരംഭിച്ച പിക്‌നിക്ക്‌ അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ ജോണ്‍ മാക്കിന്റയര്‍ ഉത്‌ഘാടനം ചെയ്‌തു. സിസ്റ്റേഴ്‌സ്‌ ഓഫ്‌ ദി ബ്ലസഡ്‌ സാക്രമന്റ്‌ സന്യാസിനിസമൂഹത്തെ പ്രതിനിധീകരിച്ച്‌ സിസ്റ്റര്‍ പാറ്റും, അതിരൂപതയുടെ മൈഗ്രന്റ്‌ ഡയറക്ടര്‍ മാറ്റ്‌ ഡേവീസും, ഫാ. ബ്രൂസും അതിഥികളെ സ്വാഗതം ചെയ്‌തു. ഭക്ഷണത്തിനുശേഷം നടന്ന രസകരമായ കലാപരിപാടികള്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തത്‌ ജോസ്‌ പാലത്തിങ്കല്‍, സിസ്റ്റര്‍ ഫ്‌ളോറന്‍സ്‌, എമ്മാനുവേല എന്നിവരായിരുന്നു. ഇന്‍ഡ്യന്‍ കത്തോലിക്കരെ പ്രതിനിധീകരിച്ച്‌ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, റവ. ഡോ. മാത്യു മണക്കാട്ട്‌, ജോസ്‌ പാലത്തിങ്കല്‍, ക്ലമന്റ്‌ പതിയില്‍, ജോസഫ്‌ മാണി പാറക്കല്‍, സൂസമ്മ ഡൊമിനിക്ക്‌ എന്നിവര്‍ പിക്‌നിക്കിക്കും തുടര്‍ന്നുള്ള കായികകലാപ്രകടനങ്ങള്‍ക്കും നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.