You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 31-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 12, 2013 06:04 hrs UTC

ഷിക്കാഗോ: ഐശ്വര്യത്തിന്റേയും സമ്പദ്‌സമൃദ്ധിയുടേയും പ്രതീകമായ ആഗോള കൈരളിയുടെ സ്വന്തം ദേശീയോത്സവമായ ഓണം ഈവര്‍ഷം ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓഗസ്റ്റ്‌ 31-ന്‌ ഡെസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂളില്‍ വെച്ച്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു.വര്‍ഷംതോറും മലയാളമണ്ണ്‌ സന്ദര്‍ശിക്കുന്ന മഹാബലി തമ്പുരാന്റെ ഓര്‍മ്മ കൊണ്ടാടുന്ന ഈ സുദിനം വിഭവസമൃദ്ധമായ സദ്യയും, മഹാബലിയും, ചെണ്ടമേളവും, വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയും ആഘോഷിക്കും. ഓണാഘോഷം വന്‍ വിജയമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങരയും മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.