You are Here : Home / USA News

ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡില്‍ ഫോമയും

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, August 12, 2013 12:19 hrs UTC

ന്യൂയോര്‍ക്ക്: ആഗസ്റ്റ് 18 ഞായറാഴ്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡില്‍ ഫോമയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുമെന്ന് വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ് (എഫ്.ഐ.എ.) സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡിലാണ് ഫോമയും അണിനിരക്കുന്നത്. ഫോമയുടെ എംപയര്‍ റീജിയനും മെട്രോ റീജിയനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരേഡിന്റെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ റീജിയണല്‍ വൈസ്് പ്രസിഡന്റുമാരായ എ.വി. വര്‍ഗീസ്, സ്റ്റാന്‍ലി കളത്തില്‍, ഓഡിറ്റര്‍ എബ്രഹാം ഫിലിപ്പ് (സി.പി.എ.) എന്നിവരാണ്. പെന്‍സില്‍വേനിയ, ന്യൂജെഴ്‌സി, കണക്ക്റ്റിക്കട്ട്, ന്യൂയോര്‍ക്ക് എന്നീ മേഖലകളിലുള്ള ഫോമ പ്രവര്‍ത്തകര്‍ പരേഡില്‍ പങ്കെടുക്കും. എല്ലാ ഫോമ അംഗസംഘടനകളും, ഫോമ പ്രവര്‍ത്തകരും ഭാരവാഹികളും ഈ പരേഡില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പരേഡില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ മന്‍ഹാട്ടനിലെ ഈസ്റ്റ് 37-38 സ്ട്രീറ്റില്‍ (മാഡിസന്‍ അവന്യൂ) രാവിലെ 11 മണിക്കു മുന്‍പായി എത്തിച്ചേരണം. പരേഡ് 38 സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച് ഈസ്റ്റ് 27 സ്ട്രീറ്റില്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.വി. വര്‍ഗീസ് 914 433 2255, സ്റ്റാന്‍ലി കളത്തില്‍ 516 318 7175, എബ്രഹാം ഫിലിപ്പ് 718 267 0327, 718 267 0496.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.