You are Here : Home / USA News

കെ.സി.എസ്‌. യുവജനോത്സവം ഒക്‌ടോബര്‍ 11 ശനിയാഴ്‌ച

Text Size  

Story Dated: Sunday, October 05, 2014 08:29 hrs UTC

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ യുവജനോത്സവം ഒക്‌ടോബര്‍ 11-ാം തീയതി ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ കെ.സി.എസ്‌. കമ്മ്യൂണിറ്റി സെന്ററില്‍വെച്ച്‌ നടത്തപ്പെടുന്നു.

നൃത്തവിഭാഗമായ ഫോക്‌, ക്ലാസ്സിക്കല്‍, സിനിമാറ്റിക്‌, ഫ്യൂഷന്‍, വെസ്റ്റേണ്‍ ഇനത്തിലും നൃത്തേതര വിഭാഗമായ പ്രസംഗം, മ്യൂസിക്‌, സ്‌പെല്ലിംഗ്‌ ബി, ഗാനം, വാദ്യോപകരണ സംഗീതം, മാര്‍ഗ്ഗംകളി, ഫാന്‍സിഡ്രസ്‌, പുരാതനപ്പാട്ട്‌, പെയിന്റിംഗ്‌, പുഞ്ചിരി എന്നീ വിഭാഗത്തിലും വാശിയേറിയ മത്സരങ്ങള്‍ക്ക്‌ യുവജനോത്സവം വേദിയാകുന്നതായിരിക്കും.

കെ.സി.എസ്‌. എന്റര്‍ടൈന്‍മെന്‍മെന്റ്‌ കമ്മറ്റി ചെയര്‍ വുമണ്‍ പ്രതിഭ തച്ചേട്ട്‌ കമ്മറ്റിയംഗങ്ങളായ സന്തോഷ്‌ കളരിക്കപ്പറമ്പില്‍, ജോയല്‍ ഇലയ്‌ക്കാട്ട്‌, നൈജു മണക്കാട്ട്‌, റോയി ചെലമലയില്‍, കെ.സി.എസ്‌. ഭരണസമിതിയംഗങ്ങളും, മത്സരങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചു. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.