You are Here : Home / USA News

റെനി ജോസിന്റെ തിരോധാനത്തില്‍ ഫെഡറല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നിവേദനം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 02, 2014 09:56 hrs UTC

ന്യൂയോര്‍ക്ക്‌: ആല്‍ബനിയില്‍ താമസിക്കുന്ന ജോസ്‌ ജോര്‍ജിന്റേയും ഷേര്‍ലി ജോസിന്റേയും പുത്രനും ഹൂസ്റ്റണിലുള്ള റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയുമായിരുന്ന റെനി ജോസ്‌ (21), ഫ്‌ളോറിഡയിലെ പനാമ സിറ്റി ബീച്ചില്‍നിന്ന്‌ കാണാതായതിനെക്കുറിച്ച്‌ എഫ്‌.ബി.ഐയെക്കൊണ്ട്‌ അന്വേഷിപ്പിണമെന്നാവശ്യപ്പെട്ട്‌ ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയും, ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ യു.എസ്‌ സെനറ്റര്‍ റിച്ചാര്‍ഡ്‌ ഡര്‍ബിന്‍, കോണ്‍ഗ്രസ്‌ വുമണ്‍ ജാന്‍ ഷ്‌ക്കോവ്‌സ്‌കി, കോണ്‍ഗ്രസ്‌മാന്‍ ഡാനി ഡേവിസ്‌ എന്നിവര്‍ക്ക്‌ നിവേദനം നല്‍കി.

റെനി ജോസിന്റെ പിതാവ്‌ ജോസ്‌ ജോര്‍ജ്‌, സഹോദരി രേഷ്‌മാ ജോസ്‌, ജെ.എഫ്‌.എ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂര്‍ എന്നിവരുടെ ആവശ്യപ്രകാരമാണ്‌ നിവേദനം നല്‍കിയത്‌. ഫോമാ നേതാക്കളായ ബെന്നി വാച്ചാച്ചിറ, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, അഡ്വ. ജമ്മി വാച്ചാച്ചിറ, ഡൊമിനിക്‌ തെക്കേത്തല, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം എന്നിവരും സന്നിഹിതരായിരുന്നു.

യു.എസ്‌ സെനറ്റിന്റെ അസിസ്റ്റന്റ്‌ മജോറിറ്റി ലീഡറും, ഏറ്റവും പ്രഗത്ഭനുമായ സെനറ്ററാണ്‌ റിച്ചാര്‍ഡ്‌ ഡര്‍ബിന്‍. യു.എസ്‌ കോണ്‍ഗ്രസിലെ ചീഫ്‌ ഡപ്യൂട്ടി വിപ്പ്‌ ആണ്‌ കോണ്‍ഗ്രസ്‌ വുമണ്‍ ജാന്‍ ഷ്‌ക്കോവ്‌സ്‌കി. ഇല്ലിനോയിസിലെ സീനിയര്‍ കോണ്‍ഗ്രസ്‌മാന്‍ ആണ്‌ ഡാനി ഡേവിസ്‌. എല്ലാവരും ഫെഡറല്‍ അന്വേഷണത്തിനുവേണ്ട എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. ഇതിനുവേണ്ടി റെനി ജോസിന്റെ പിതാവും, ജെ.എഫ്‌.എയും ചേര്‍ന്ന്‌ 20,000 -ല്‍ അധികം ഒപ്പുകള്‍ ശേഖരിച്ചുകഴിഞ്ഞു. എല്ലാ മലയാളി സംഘടനകളുടേയും സഹായ സഹകരണങ്ങള്‍ ഇവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.